Celebrities

വിക്രമും സൂര്യയും വീണ്ടും ഒരുമിക്കുന്നു, ഹിസ്റ്റോറിക്കൽ ഡ്രാമയുമായി ശങ്കർ

ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ഈ ഒരു ചിത്രം വലിയ പ്രതീക്ഷ നൽകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം

തമിഴ് പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സൂര്യ വിക്രം കൂട്ടുകെട്ട്. പിതാമഹൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയത് ശ്രദ്ധ നേടിയിരുന്നു. രണ്ടുപേർക്കും വലിയ ഫാൻ ബേസ് തന്നെയാണ് തമിഴ് പ്രേക്ഷകർക്കിടയിൽ ഉള്ളത്. കുറച്ചുകാലങ്ങളായി സിനിമയിൽ വളരെ സെലക്ടീവായി മാറിയിരിക്കുകയാണ് രണ്ടുപേരും. സൂര്യ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് എന്നും അതിന്റേതായ തിരക്കുകളിൽ ആണ് എന്നും ഇതിനോടകം തന്നെ തമിഴ് മാധ്യമങ്ങൾ വാർത്തകളാക്കി എത്തിച്ചിരുന്നു

വിക്രമാവട്ടെ അധികം ഇപ്പോൾ സിനിമയിൽ എത്രാം സജീവമല്ല എന്നാൽ ഇരുവരും വീണ്ടും ഒരുമിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങളിൽ നിന്നും പുറത്തു വരുന്നത്. പിതാമഹന് ശേഷം സൂര്യയും വിക്രമിനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ സാധിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഈ ചിത്രം ഒരുക്കുന്നത് ശങ്കർ ആണ് എന്നും പറയുന്നു . ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ ആയിരിക്കും ഈ ചിത്രം എത്തുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വാർത്തകൾ ശരിയാണെങ്കിൽ ഉടനെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നും പറയുന്നുണ്ട്

ശങ്കറോ സൂര്യയോ വിക്രമോ ഇതുവരെ ഔദ്യോഗികമായി ഈ വിവരത്തെക്കുറിച്ച് പറഞ്ഞതായി അറിവില്ല. പക്ഷേ വീണ്ടും ആ കോമ്പിനേഷൻ കാണാൻ വലിയ പ്രാർത്ഥനയോടെ ആരാധകർ കാത്തിരിക്കുകയാണ്. ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ഈ ഒരു ചിത്രം വലിയ പ്രതീക്ഷ നൽകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം. തമിഴ് മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ വാർത്ത വലിയതോതിൽ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights ; Surya and Vikram