Pravasi

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ അറേബ്യ എയര്‍ലൈന്‍സ്

129 ദിര്‍ഹം നിരക്കില്‍ യാത്രക്കാര്‍ക്ക് നേരിട്ട് നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം വാഗ്ദാനം ചെയ്യാമെന്ന് എയര്‍ അറേബ്യ പ്രഖ്യാപിച്ചു

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍സ്.യുഎഇയില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം സീറ്റുകളിലാണ് കമ്പനി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

129 ദിര്‍ഹം നിരക്കില്‍ യാത്രക്കാര്‍ക്ക് നേരിട്ട് നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം ഒരുക്കുമെന്ന് എയര്‍ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുന്‍പ് ആദ്യം ബുക്ക് ചെയ്യുന്ന അഞ്ച് ലക്ഷം ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് അടുത്ത മാര്‍ച്ച് 1 മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാം.

എയര്‍ അറേബ്യയുടെ ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ ഇളവ് ബാധകമാണെന്ന് എയര്‍ അറേബ്യ അറിയിച്ചു. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജയ്പുര്‍, നാഗ്പുര്‍, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയവയാണ് ഇളവ് ലഭിക്കുന്ന ഇന്ത്യന്‍ സെക്ടറുകള്‍.

Latest News