Celebrities

‘അന്നും ഇന്നും ഞാന്‍ എതിര്‍ക്കുന്നത് വ്യക്തിഹത്യയെ, അഭിപ്രായം അറിയാന്‍ എനിക്കും ആഗ്രഹമുണ്ട്’: ടൊവിനോ തോമസ്

നല്ല റിവ്യൂ ഇട്ട് കഴിഞ്ഞാല്‍ അതിന്റെ കട്‌സ് എടുത്ത് പ്രമോഷന്‍ ആയി ഉപയോഗിക്കാറുണ്ട്

സിനിമ പ്രേമികളുടെ ഇടയില്‍ വലിയ ഫാന്‍ബേസ് ഉള്ള മലയാളത്തിന്റെ യുവനടനാണ് ടൊവിനോ തോമസ്. ടൊവിനോ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണയോട് കൂടി തിയേറ്ററില്‍ മുന്നേറുകയാണ്. നൂറ് കോടിക്ക് മുകളിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍. എആര്‍എമ്മിന്റെ പ്രൊമോഷന്‍ സമയത്ത് ടൊവിനോ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമ റിവ്യൂനെക്കുറിച്ചും സിനിമയുടെ ബിസിനസിനെയും കുറിച്ചുമാണ് താരം അഭിപ്രായം പങ്കുവെച്ചത്.

‘ഒന്ന് ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാല്‍ ഇപ്പോള്‍ സിനിമാക്കാര് തന്നെ റിവ്യൂകളെ പ്രമോഷന് വേണ്ടിയിട്ട് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല റിവ്യൂ ഇട്ട് കഴിഞ്ഞാല്‍ അതിന്റെ കട്‌സ് എടുത്ത് പ്രമോഷന്‍ ആയി ഉപയോഗിക്കാറുണ്ട്. പിന്നെ റിവ്യൂസിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ഞാന്‍ വ്യക്തിഹത്യയെ മാത്രമേ അന്നും ഇന്നും എതിര്‍ക്കുന്നുള്ളൂ. അതിന്റെ ആവശ്യമില്ല, വ്യക്തിഹത്യ ചെയ്യാതെയും ഈ കാര്യങ്ങള്‍ പറയാം. ഇതിനെക്കുറിച്ച് വളരെ റിസര്‍ച്ച് ചെയ്ത് ഡീറ്റൈല്‍ഡ് ആയിട്ട് പറയുകയാണെങ്കില്‍ ആളുകള്‍ക്കും അത് ഇന്‍ട്രസ്റ്റിംഗ് ആയിരിക്കും. എനിക്കും ഭയങ്കര താല്‍പ്പര്യം ഉണ്ട്. സിനിമയെക്കുറിച്ച് നല്ല വിവരമുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുള്ള ആള്‍ക്കാര് ഉണ്ട്. സിനിമയെ കുറിച്ച് അത്രയും വിവരമുണ്ടോ ഇല്ലയോ എന്നൊന്നും അറിയാത്ത എന്നാല്‍ കുറച്ച് ഇമോഷണലി സെന്‍സിറ്റീവ് ആയിട്ടുള്ള ആള്‍ക്കാരില്‍ നിന്നും അഭിപ്രായം അറിയാന്‍ ആയിട്ടും എനിക്ക് ആഗ്രഹമുണ്ട്.’

‘പക്ഷെ ഒരു സിനിമയുടെ പ്രൊഡ്യൂസര്‍ എപ്പോഴും ചിന്തിക്കുന്നത് അതിന്റെ ബിസിനസ് ആണ്. ഇപ്പോള്‍ എല്ലാവരും അത് തന്നെയാണ് ചിന്തിക്കുന്നത്. അതാണ് ഫസ്റ്റ് തോട്ട്. അതിന്റെ പുറത്തേക്ക് അതിന്റെ പൊട്ടന്‍ഷ്യല്‍ എന്ന് പറയുന്നത് ചിന്തിച്ചു കഴിഞ്ഞാല്‍ ആണ് നമുക്കൊരു വിഷന്‍ ഉണ്ടാവുക. ഇത് എങ്ങനെയാണ്.. എവിടെയൊക്കെയെത്തും.. ആരൊക്കെയാണ് കാണുക.. അങ്ങനെ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കുക. ബിസിനസ് മാത്രം ചിന്തിക്കുമ്പോഴാണ് പ്രൊമോഷന്‍സില്‍ സ്‌പെന്റ് ചെയ്യാന്‍ തോന്നാതിരിക്കുന്നത്. പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ നമ്മള്‍ പ്രമോഷന് വേണ്ടിയിട്ട് സ്‌പെന്‍ഡ് ചെയ്യും.’, ടൊവിനോ തോമസ് പറഞ്ഞു.

STORY HIGHLIGHTS: Tovino Thomas about Movie reviews