Celebrities

‘ദുബൈയില്‍ വീടും വേണ്ട, കാറും വേണ്ട, എന്റെ ആഗ്രഹം മറ്റൊന്നായിരുന്നു’: നൈല ഉഷ

അന്ന് ഞാന്‍ പൈസ സമ്പാദിക്കുന്നില്ലായിരുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായിക നടിയാണ് നൈല ഉഷ. സിനിമയില്‍ എന്നതുപോലെതന്നെ അവതരണത്തിലും കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ് നൈല. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലെ ആങ്കറായും നൈല ഉഷ തിളങ്ങിയിട്ടുണ്ട്. ദുബൈയില്‍ റേഡിയോ ജോക്കിയായാണ് നൈല ഉഷ വര്‍ക്ക് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോള്‍ ഇതാ ബ്രാന്‍ഡഡ് വസ്തുക്കളോടുള്ള തന്റെ ആഗ്രഹത്തെപ്പറ്റി പറയുകയാണ് നൈല.

‘ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു നല്ല കോസ്റ്റ്യൂംസ് ഇടുക, നല്ല ബ്രാന്‍ഡഡ് ആയിട്ടുള്ള ആക്‌സസറീസ് ഇടുക എന്നൊക്കെയുള്ളത്. പക്ഷെ അന്ന് ഞാന്‍ പൈസ സമ്പാദിക്കുന്നില്ലായിരുന്നു. അതിനുള്ള ഒരു സാഹചര്യവും നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നു. ദുബൈയില്‍ പോയി കഴിഞ്ഞപ്പോള്‍ വീട് വയ്‌ക്കേണ്ട, കാര്‍ വാങ്ങേണ്ട എനിക്ക് അങ്ങനത്തെ ആഗ്രഹങ്ങള്‍ ഒന്നുമില്ലായിരുന്നു. പക്ഷെ ബ്രാന്‍ഡഡ് ആയിട്ടുള്ള, പണ്ട് ഞാന്‍ ആഗ്രഹിച്ച എല്ലാം എനിക്ക് വാങ്ങിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അപ്പോള്‍ അതിലൊക്കെ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തു. ഒരുങ്ങാന്‍ എനിക്ക് ഇഷ്ടമാണ്. പിന്നെ സേവ് ചെയ്തുവെച്ച പണം കൊണ്ട് ഞാനൊരു സിനിമ കൂടി നിര്‍മ്മിച്ചു.’

‘ശരിക്കുള്ള ലൈഫില്‍ നമ്മള്‍ ഉള്ളതിനേക്കാള്‍ സിനിമയില്‍ ഒന്ന് മാറി ചെയ്യാന്‍ ആണല്ലോ നമുക്ക് ഇഷ്ടം. അന്ന് മമ്മൂക്ക എന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു, ഇനിയിപ്പോള്‍ വേറെ യുവതാരങ്ങളുടെ കൂടെ ഒന്നും അഭിനയിക്കാം എന്ന് വിചാരിക്കേണ്ട, കാരണം മമ്മൂക്കയുടെ കൂടെ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ഇങ്ങനത്തെ സാരിയൊക്കെ ഉടുത്ത് അഭിനയിക്കാനേ പറ്റൂ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു കുഴപ്പമില്ല, അഭിനയിക്കുകയല്ലേ.. ജീവിതം അല്ലല്ലോ എന്ന്. ദുബൈയില്‍ ജോലി കിട്ടിയതാണ് എന്റെ ലൈഫ് ചെയ്ഞ്ചിങ് എക്‌സ്പീരിയന്‍സ്. റേഡിയോയില്‍ ജോലി കിട്ടി ഇവിടുന്ന് പോയതാണ്. അവിടെ ഇപ്പോള്‍ ഞാന്‍ റേഡിയോയില്‍ ജോലി തുടങ്ങിയിട്ട് 14 വര്‍ഷമായി.’ നൈല ഉഷ പറഞ്ഞു.

STORY HIGHLIGHTS: Nyla Usha about her dubai life