ബോളിവുഡിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് മല്ലിക ഷെരാവത്ത്. ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് താരം വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോളിതാ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
‘സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്ത ആളാണ് ഞാന്‍ എന്നതിനാല്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലര്‍ കരുതിയത്. നായകന്മാരില് ചിലര്‍ രാത്രിയില്‍ വിളിച്ച് കാണാന്‍ ആവശ്യപ്പെടും. ഞാന്‍ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നത് എന്ന് തിരിച്ചു അവരോട് ചോദിക്കാറുണ്ട്. സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാറില്ലേ എന്താണ് രാത്രിയില്‍ കണ്ടാല്‍ പ്രശ്നമെന്നാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്.’
‘നിരസിച്ചതിനാല്‍ പിന്നീട് ഞാന്‍ ശരിക്കും സിനിമാ ഇന്ഡസ്ട്രിയിയില് നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു. വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറാകും എന്നാണ് താരങ്ങള്‍ കരുതിയത്. ഞാന്‍ അതിന് തയ്യാറാകാന്‍ ഒരുക്കമല്ലായിരുന്നു. മൂല്യങ്ങളില്‍ ഒരു കാരണവശാലം വിട്ടുവീഴ്ച ചെയ്യില്ല’, മല്ലിക ഷെരാവത്ത് പറഞ്ഞു.
STORY HIGHLIGHTS: Mallika Sherawat about the bad experience