Celebrities

‘ഞാന്‍ കളി നിര്‍ത്തി, മടങ്ങുവാണ്, മകളുടെ വാക്കുകളെ ദയവായി ബഹുമാനിക്കൂ’: ബാല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും വിവാഹമോചനം. ഇവരുടെയും മകള്‍ അവന്തിക ഒരു വീഡിയോ ഇട്ടതിന് പിന്നാലെയാണ് സംഭവം വലിയ ചര്‍ച്ചയായത്. മകളുടെ വീഡിയോയ്ക്ക് മറുപടി എന്നപോലെ ബാലയും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാം ശേഷം അമൃത സുരേഷ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവച്ചു. താന്‍ ബാലയില്‍ നിന്നും അനുഭവിച്ച ദുരനുഭവങ്ങളെ കുറിച്ചാണ് അമൃത സുരേഷ് വീഡിയോയില്‍ പറയുന്നത്.് അതിനു ശേഷം നിരവധി ആളുകളാണ് ബാലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍ ബാല.

‘ഇനി ഒരു കാര്യത്തിലും സംസാരിക്കില്ലെന്ന് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. എന്റെ മകളുടെ വാക്കുകളെ ഞാന്‍ നൂറ് ശതമാനവും ബഹുമാനിക്കുന്നു. പക്ഷെ എന്ത് പറഞ്ഞാലും എന്റെ ചോര തന്നെയാണ്. അതേക്കുറിച്ച് തര്‍ക്കിക്കാനോ സംസാരിക്കാനോ ആരും നില്‍ക്കരുത്. എന്റെ ചോരയാണ്. എന്റെ മകളാണ്. ഞാന്‍ മാറിനില്‍ക്കുമെന്നാണ് പറഞ്ഞത്. ഞാന്‍ മാറി നില്‍ക്കുന്ന സമയത്ത് എല്ലാവരും വന്ന് അഭിപ്രായം പറയുന്നു. പത്ത് വര്‍ഷം ഞാന്‍ ഫൈറ്റ് ചെയ്തു. ഞാന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നൊരു കാര്യത്തിന് വേണ്ടിയിട്ട്. എന്നെ കൊണ്ട് പറ്റുന്ന എല്ലാ മാര്‍ഗവും ഞാന്‍ നോക്കിയതാണ്. സോഷ്യല്‍ മീഡിയ മാത്രമല്ല. കാരണം പാപ്പുവിനെ ഞാന്‍ അത്രയും സ്‌നേഹിക്കുന്നു. ഒരു സിറ്റുവേഷനില്‍ അവള്‍ തന്നെ അത് വേദനിപ്പിക്കുന്നുവെന്ന് പറയുമ്പോള്‍ ആ വാക്കുകളെ ഞാന്‍ ബഹുമാനിക്കണം. പറഞ്ഞ വാക്ക് വാക്കായിരിക്കണം. ഇത് പറഞ്ഞ് കഴിഞ്ഞിട്ട് മൂന്ന് ദിവസമായിട്ട് ആരാണ് ക്യാമ്പെയ്‌നിംഗ് നടത്തുന്നത്.’

‘എന്നെ വിളിച്ച എല്ലാ മീഡിയയോടും ഇന്റര്‍വ്യു ഇല്ലെന്ന് പറഞ്ഞു. ഇതേക്കുറിച്ച് ഇനി ആര് എന്ത് ചോദിച്ചാലും ഞാന്‍ ഒന്നും സംസാരിക്കില്ല. പക്ഷേ ആരെന്നോ അറിയാത്ത കുറേ ആള്‍ക്കാര്‍ വന്ന് ഇതേകുറിച്ച് സംസാരിക്കുന്നു. എല്ലാം അവരുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ഞാന്‍ കളി നിര്‍ത്തി. ഞാന്‍ പോയി. വിഷമിക്കേണ്ട കാര്യമില്ല. എല്ലാം നന്മയ്ക്ക് വേണ്ടിയാണ്. ഞാന്‍ മടങ്ങുവാണ്. ഞാന്‍ പോയ ശേഷം വന്ന് അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞാല്‍ എന്താണ്. എന്റെ മകളുടെ വാക്കുകളെ ദയവായി ബഹുമാനിക്കൂ. ഞാന്‍ നിര്‍ത്തി. ചിലര്‍ വന്ന് എക്‌സ്പീരിയന്‍സ് എന്നൊക്കെ പറയുന്നു. അതും പാപ്പുവിനെ വേദനിപ്പിക്കുകയല്ലേ. എന്റെ വാക്കുകള്‍ ഞാന്‍ പാലിക്കുന്നുണ്ട്. നിങ്ങളും അത് പാലിക്കണം. അതല്ലെ ന്യായം. ചിന്തിച്ച് നോക്കി നിര്‍ത്തൂ. ഞാന്‍ പോയ്ത്തരാം’,  ബാല പറഞ്ഞു.

STORY HIGHLIGHTS: Actor Bala react allegations against him