Celebrities

മലയാള സിനിമയിൽ ഇത്രയും കോളിളക്കം സൃഷ്ടിച്ച മീനു മുനീർ ആരാണ്

മലയാളം വിട്ട് അന്യഭാഷകളിലേക്ക് പോകുന്നതും ഇത്തരത്തിലുള്ള ആളുകളുടെ സമീപനം കൊണ്ടാണെന്നാണ് താരം പറഞ്ഞത്

അധികം സിനിമകളിൽ ഒന്നും കണ്ടിട്ടില്ലാത്ത എന്നാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന സമയം മുതൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു പേരാണ് മീനു മുനീർ ആരാണ് യഥാർത്ഥത്തിൽ മീനു മുനീർ എന്താണ് ഇവരുടെ ബാഗ്രൗണ്ട്.? പല മലയാളികളും ചോദിക്കാൻ ആഗ്രഹിച്ചിട്ടുള്ള ഒരു ചോദ്യം തന്നെയാണ് ഇത് ഇതിനോടകം തന്നെ മിനു മലയാള സിനിമയിൽ തനിക്ക് അഭിനയിക്കാൻ സാധിക്കാത്തത് ഇത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ കാരണമാണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട് മലയാളം വിട്ട് അന്യഭാഷകളിലേക്ക് പോകുന്നതും ഇത്തരത്തിലുള്ള ആളുകളുടെ സമീപനം കൊണ്ടാണെന്നാണ് താരം പറഞ്ഞത്

തിരുവല്ലകാരിയായ മീനു മുനീർ യഥാർത്ഥത്തിൽ മിനു കുര്യനാണ്. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുള്ളത്. വിവാഹത്തിനുശേഷമാണ് താരം മുസ്ലിം മതത്തിലേക്ക് മാറിയത് എന്നാണ് പറയുന്നത്. തിരുവല്ല മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഭർത്താവിന്റെ പേര് ഒന്നും തന്നെ മിനു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല ഭർത്താവ് ഒരു ബിസിനസുകാരൻ ആണെന്നും ന്യൂസിലാൻഡിലാണ് എന്നുമാണ് പറയുന്നത്. കുടുംബത്തിന്റെ വിവരങ്ങളും ഇതുവരെയും താരം വെളിപ്പെടുത്തിയിട്ടില്ല രണ്ടു മക്കളാണ് ഉള്ളത് എന്ന് അറിയാൻ സാധിക്കുന്നുണ്ട്. 2008 വൺവേ ടിക്കറ്റ് എന്ന സിനിമയിൽ ബാവാ ഹാജിയുടെ ഭാര്യ അവതരിപ്പിച്ചു കൊണ്ടാണ് അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ദേ ഇങ്ങോട്ട് നോക്കിയതാ തടിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മോഡി ലെഫ്റ്റ് എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

നാസിക്കിലെ സെൻ ലോറൻസ് ഹൈസ്കൂളിൽ ജൂനിയർ കോളേജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചതായി ആണ് അറിയാൻ സാധിക്കുന്നത്. മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് മിനു.

story highlight;minu muneer