മലയാളത്തിലെ അറിയപ്പെടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ശീലു എബ്രഹാം. ശീലു എബ്രഹാമിന്റെ അഭിപ്രായങ്ങളും ആശയങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോളിതാ പ്രതിസന്ധി ഘടത്തില്‍ എന്തുകൊണ്ടാണ് താന്‍ ഒമര്‍ ലുലുവിനൊപ്പം നിന്നതെന്ന് പറയുകയാണ് ശീലു.
‘എനിക്ക് ചെറുപ്പം തൊട്ടേ ഇങ്ങനെ ഒരുപാട് അപ്പമാനിതരാകുന്നവര്‍ അല്ലെങ്കില്‍ പരിഹാസിതരാകുന്നവരുടെ കൂടെ എന്റെ മൈന്‍ഡ് എപ്പോഴും നില്‍ക്കും. പാവം ശ്ശോ എന്നൊരു ഇത്. എന്താണ് എനിക്ക് അങ്ങനെ എന്ന് അറിയില്ല. എനിക്ക് ഒരുപാട് ഇങ്ങനെ ആളെ നിര്‍ത്തി ഒറ്റപ്പെടുത്തി ക്രൂശിക്കുന്നതിനോട് താല്‍പര്യമില്ലാത്ത ഒരാളാണ്. ഇപ്പോള്‍ ക്രിമിനല്‍ കുറ്റങ്ങളൊക്കെ, ആസിഡ് ഒഴിക്കുക അതൊക്കെ ഓക്കേ. അവരെയൊക്കെ ആറുമാസത്തിനുള്ളില്‍ തന്നെ അവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്ന് ഞാന്‍ പറയും.
പക്ഷേ ബാക്കിയുള്ള ഈ സംഭവങ്ങള്‍ ഉണ്ടല്ലോ.. നമ്മുടെ സാധാരണ ലൈഫില്‍ സംഭവിക്കുന്ന സാധാരണ തെറ്റുകള്‍, അല്ലെങ്കില്‍ മനുഷ്യന്‍ പെട്ടുപോകുന്ന ചില സംഭവങ്ങള്‍, അങ്ങനെത്തേതില്‍ ഒക്കെ അവരെ ഭയങ്കരമായിട്ട് ക്രൂശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍.
അപ്പോള്‍ എനിക്ക് അവരോട് ഒരു ഭയങ്കര.. അവരുടെ മൈന്‍ഡ് ഒന്ന് ആലോചിച്ചു നോക്കൂ. അവര്‍ എത്ര വലിയ മാനസിക ആഘാതത്തിലൂടെ ആയിരിക്കും കടന്നുപോകുന്നത്. എനിക്ക് വലിയ സങ്കടമാണ് അങ്ങനെ ഒരാളെ നടുവില്‍ നിര്‍ത്തി നമ്മള്‍ കല്ലെറിയുക എന്ന് പറയുന്ന ഒരു സാധനമില്ലേ. അതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ പറ്റില്ല. എനിക്കെതിരെ ട്രോളുകള്‍ വരുമ്പോള്‍ എനിക്ക് വിഷമം വരും. എന്നെ പറയുന്നതൊക്കെ എന്റെ മാത്രം പേഴ്‌സണല്‍ സൈഡാക്കി വച്ചുകൊണ്ട് എന്നില്‍ മാത്രം ഒതുക്കും ഞാന്‍. പക്ഷേ എനിക്ക് കൂടുതലും തോന്നിയത് ഈ ഒരു സിനിമയില്‍ 40 ഓളം ആര്‍ട്ടിസ്റ്റ് ഉണ്ട് മൊത്തത്തില്‍ 70 പേര്‍ ഈ സിനിമ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുമ്പോള്‍ എനിക്ക് അവരെയൊക്കെ അപമാനിക്കുന്ന പോലെയാണ് തോന്നുന്നത്.’ ശീലു എബ്രഹാം പറഞ്ഞു.
STORY HIGHLIGHTS: Sheelu Abraham about film industry