Celebrities

‘അത് കാരണം പരിപാടികള്‍ക്ക് പോകാതെയായി, എല്ലാവര്‍ക്കും അത് അംഗീകരിക്കാന്‍ പറ്റിയില്ല’; രക്ഷ രാജ്-Raksha Raj

എന്തുവന്നാലും ഞാന്‍ കല്ല്യാണം കഴിക്കില്ല എന്ന്

മലയാള സീരിയല്‍ രംഗത്തെ നിറസാന്നിധ്യമാണ് നടി രക്ഷ രാജ്. സ്വാന്തനം എന്ന സീരിയലിലെ അപര്‍ണ എന്ന ക്യാരക്ടറിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോളും താരം അഭിനയം തുടരുകയാണ്. ഇപ്പോള്‍ ഇതാ തനിക്ക് നാട്ടിലെ ചില ഫംഗ്ഷന്‍സില്‍ പങ്കെടുക്കാന്‍ പോയപ്പോളുണ്ടായ അനുഭവങ്ങള്‍ പറയുകയാണ് താരം. ഒരു സമയത്ത് ഫംഗ്ഷന്‍സിനൊക്കെ പോകുന്നത് നിര്‍ത്തിയിരുന്നെന്ന് പറയുകയാണ് രക്ഷ.

‘വീട്ടില്‍ നിന്ന് കല്ല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങി. ആ സമയത്ത് എന്റെ മനസ്സില്‍ ഒരാഗ്രഹം ഉണ്ടായിരുന്നു. നമ്മള്‍ ഇപ്പോള്‍ തമിഴ് ചെയ്‌തെങ്കിലും നാട്ടിലൊരു ഫംഗ്ഷനില്‍ പോയിട്ടുണ്ടെങ്കില്‍ നമ്മള്‍ പറഞ്ഞു കൊടുക്കണം, നമ്മള്‍ ഏതൊക്കെ തമിഴ് സിനിമകള്‍ ചെയ്തു എന്നൊക്കെ. മലയാളികള്‍ എല്ലാ തമിഴ് സിനിമയും കാണണമെന്നില്ല. അന്ന് തൊട്ട് ഞാന്‍ പിന്നെ ഫംഗ്ഷന്‍സിന് ഒക്കെ പോകുന്നത് നിര്‍ത്തി. ഇനി മലയാളത്തില്‍ എന്നെ എപ്പോളാണോ തിരിച്ചറിയുന്ന് സമയം വരുന്നത്, അപ്പോള്‍ മാത്രമേ ഇങ്ങനെത്തെ ഫംഗ്ഷന്‍ ഏറ്റെടുക്കൂ എന്ന് ഞാന്‍ അന്ന് തീരുമാനമെടുത്തതാണ്. കല്യാണത്തിനു മുന്‍പ് എന്റെ മനസ്സില്‍ ഒരു ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും എന്നെ തിരിച്ചറിയണം, എന്റെ നാട്ടിലെ ആള്‍ക്കാരോക്കെ അറിയണം ഞാനിപ്പോള്‍ ലൈവ് ആയിട്ട് ചെയ്യുന്നുണ്ട് എന്നുള്ളത്. എന്റെ നാട്ടുകാര്‍ തിരിച്ചറിയണം എന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. കാരണം ഞാന്‍ ഷൂട്ട് ചെയ്യുന്നത്, വര്‍ക്ക് ചെയ്യുന്നതും എല്ലാം മദ്രാസിലായിരുന്നു. ആ ഒരു തീരുമാനം ഉണ്ടായിരുന്നു എനിക്ക്.’

ഞാന്‍ അത് എല്ലാവരോടും പറഞ്ഞു. പക്ഷെ എല്ലാവര്‍ക്കും അത് അംഗീകരിക്കാന്‍ പറ്റിയില്ല. അപ്പോള്‍ ഞാന്‍ ഇങ്ങനെ തീരുമാനിച്ചു, എന്തുവന്നാലും ഞാന്‍ കല്ല്യാണം കഴിക്കില്ല എന്ന്. എനിക്ക് കല്യാണം കഴിക്കണമെങ്കില്‍ അങ്ങനെ നടക്കണം. ഒന്നുങ്കില്‍ ഇത് അല്ലെങ്കില്‍ എങ്ങനെ പോകും എന്ന് നോക്കാം അങ്ങനെയൊക്കെ തീരുമാനിച്ചു. അപ്പോള്‍ കുടുംബക്കാരൊക്കെ കുറച്ചു പേര്‍ വന്നിട്ട് അങ്ങനെ വെയിറ്റ് ചെയ്തിട്ടൊന്നും കാര്യമില്ല, അങ്ങനെ ഒന്നും പറ്റില്ല, എന്നൊക്കെ കുറെ ഡയലോഗ് അടിച്ചു. അപ്പോഴാണ് എനിക്ക് തമിഴില്‍ ഒരു വര്‍ക്ക് വരുന്നത്. അപ്പോള്‍ എനിക്ക് വീട്ടില്‍ നിന്നും എങ്ങനെയെങ്കിലും ഒന്നു മുങ്ങുക കൂടി ചെയ്യണമായിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും നോക്കിയില്ല.’ രക്ഷ രാജ് പറഞ്ഞു.

STORY HIGHLIGHTS: Raksha Raj personal life