Celebrities

നാലാം വിവാഹത്തിനൊരുങ്ങി നടി വനിതാ വിജയകുമാര്‍ – vanitha vijayakumar shares save the date photos

ഒക്‌ടോബര്‍ അഞ്ചിനാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന്‍റെ മറ്റു കാര്യങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല

നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്‌ടോബര്‍ അഞ്ചിനാണ് ഇരുവരുടെയും വിവാഹം. വനിത തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിവാഹ വാര്‍ത്ത പങ്കുവച്ചത്.

താരത്തിന്‍റെ നേരത്തെയുള്ള വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ വിവാദങ്ങളായിരുന്നു. 2000 സെപ്റ്റംബറിൽ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. ഏഴ് വർഷങ്ങൾക്കു ശേഷം ആ ബന്ധം വേർപ്പെടുത്തി. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് 2007 ല്‍ വ്യവസായിയായ ആനന്ദ ജയരാജിനെ വിവാഹം ചെയ്‌തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ഇരുവരും 2012 ൽ പിരിഞ്ഞു. ഈ വിവാഹവും പേര്‍പിരിഞ്ഞതോടെ 2020 ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളിനെ വിവാഹം ചെയ്‌തു. ആ ദാമ്പത്യം അഞ്ചുമാസമേ നീണ്ടുപോയുള്ളൂ.

മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ ആളാണ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട്. ബിഗ് ബോസ് സീസൺ 6 ൽ മത്സരാർത്ഥിയായും റോബർട്ട് എത്തിയിരുന്നു. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. വിവാഹത്തിന്‍റെ മറ്റു കാര്യങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.

STORY HIGHLIGHT: vanitha vijayakumar shares save the date photos