ലക്ഷ്യയുടെ ഔട്ട്ഫിറ്റ് ധരിച്ചുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കാവ്യ മാധവൻ. ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ കാവ്യ ഷെയർ ചെയ്തത്. കുർത്ത സെറ്റിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന കാവ്യ സ്വന്തം വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ പ്രൊമോഷൻ തിരക്കിലാണിപ്പോൾ.
നിരവധി ആരാധകരാണ് പുതിയ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേനാളുകളായി മീനാക്ഷി ദിലീപും മഹാലക്ഷ്മിയുമായിരുന്നു ലക്ഷ്യയുടെ മോഡലായി എത്തിയിരുന്നത്. കുറെ നാളുകൾക്ക് ശേഷമാണ് കാവ്യ ലക്ഷ്യയുടെ മോഡലായി തിരികെയെത്തുന്നത്.
കാവ്യയുടെ സംരംഭത്തിൽ മോഡലായി മീനാക്ഷി എത്തിയത് സമൂഹമാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ദിലീപിനും കുടുംബത്തിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരമിപ്പോൾ.
STORY HIGHLIGHT: kavya madhavan new photos lakshya brand model