Celebrities

‘ആ കാര്യത്തില്‍ ഇരയായ വ്യക്തിയാണ് ഞാന്‍, പലരീതിയില്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്’: ഹണി റോസ്

ഏറ്റവും മോശമായിട്ടുള്ള ഒരു ചിന്താഗതിയാണ് അത്

മലയാളികളുടെ ഇഷ്ട താരമാണ് ഹണി റോസ്. സിനിമകള്‍ കുറവാണെങ്കിലും ഉദ്ഘാടനങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ബോഡി ഷെയ്മിംഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നേരിടുന്ന ഒരു താരം കൂടിയാണ് ഹണി റോസ്. ഇപ്പോളിതാ താന്‍ നേരിടുന്ന സൈബര്‍ അറ്റാക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.

‘ഏറ്റവും വിഷമകരമായിട്ടുള്ള ഒരു സാഹചര്യമാണ് അത്. ഒരാളെ അവരുടെ ശരീരത്തിന്റെ പേരില്‍ ഷെയ്മിംഗ് ചെയ്യുക എന്ന് പറഞ്ഞാല്‍. അതിപ്പോള്‍ എന്റെ കാര്യത്തില്‍ മാത്രമല്ല, വളരെ നാച്ചുറല്‍ ആയിട്ടുള്ള ഒരു സംഭവമായി നമ്മുടെ സമൂഹത്തില്‍ ഇങ്ങനെ നിലനില്‍ക്കുന്നുണ്ട്. അതിപ്പോള്‍ കളറിന്റെ പേരിലാണെങ്കിലും നമ്മുടെ ശരീര അവയവങ്ങളുടെ പേരിലാണെങ്കിലും അല്ലെങ്കില്‍ മുഖത്തിന്റെ ഷേപ്പിന്റെ പേരിലാണെങ്കിലും മെലിഞ്ഞ ആള്‍ ആണെങ്കില്‍ അങ്ങനെ, വണ്ണമുളള ആളാണെങ്കില്‍ അങ്ങനെ..ഒന്നല്ലെങ്കില്‍ വേറെ ഒരു രീതിയില്‍ അത് അങ്ങനെ പറയും. ഇതൊക്കെ നോര്‍മല്‍ ആയിട്ടുള്ള ഒരു സാധനമാണ് എന്ന രീതിയില്‍ നിലനില്‍ക്കുകയാണ്.

അങ്ങനെയൊക്കെ പറയുന്നത് നോര്‍മലാണ് എന്നൊരു കണ്‍സെപ്റ്റ് നമ്മുടെ തലയില്‍ എവിടെയോ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഏറ്റവും മോശമായിട്ടുള്ള ഒരു ചിന്താഗതിയാണ് അത്. അതിന്റെ ഏറ്റവും വലിയ ഒരു ഇരയായ ഒരു വ്യക്തി കൂടിയാണ് ഞാന്‍. കുറെ നാളുകള്‍ ആയിട്ട് പലരീതികളില്‍ പല വേര്‍ഷന്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. എന്റെ തുടക്ക കാലത്ത് ഇതൊക്കെ ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ അത് നമ്മള്‍ കണ്ടില്ല കേട്ടില്ല ഞാന്‍ അറിയുന്നില്ല അല്ലെങ്കില്‍ എനിക്കറിയേണ്ട കാര്യമില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍. പിന്നെ ഞാനെന്റെ ശരീരത്തില്‍ ഭയങ്കര പ്രൗഡാണ്.’, ഹണി റോസ് പറഞ്ഞു.

STORY HIGHLIGHTS: Honey Rose about Body Shaming