Viral

പട്ടാപ്പകല്‍ മോഷണശ്രമം; കളളന്മാരെ ഒറ്റയ്ക്ക് നിന്ന് നേരിട്ട് യുവതി, വൈറല്‍ വീഡിയോ

മോഷണശ്രമം പരാജയപ്പെടുത്താന്‍ യുവതി തന്റെ സര്‍വ്വശക്തിയുപയോഗിക്കുന്നത് വീഡിയോയില്‍ കാണാം

ദിനംപ്രതി നൂറുകണക്കിന് വീഡിയോസാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇപ്പോളിതാ പഞ്ചാബിലെ അമൃത്സറില്‍ മൂന്ന് മോഷ്ടാക്കളെ ഒരു സ്ത്രീ നേരിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഒരു മോഷണശ്രമം പരാജയപ്പെടുത്താന്‍ യുവതി തന്റെ സര്‍വ്വശക്തിയുപയോഗിക്കുന്നത് വീഡിയോയില്‍ കാണാം. ‘മൂന്ന് പുരുഷന്മാര്‍ മൊഹാലിയിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി, എന്നാല്‍ ഒരു ധീരയായ സ്ത്രീ അവളുടെ ധൈര്യം കാണിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


 എല്ലാം സിസിടിവിയില്‍ പതിഞ്ഞിരുന്നു. അവളുടെ ബുദ്ധി ഉപയോഗിച്ച് ഒരു വലിയ സംഭവത്തെ അവള്‍ ധൈര്യത്തോടെ തടഞ്ഞു. മൂന്ന് മോഷ്ടാക്കള്‍ മതിലുചാടുന്നതും വീട് കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതും കാണാം. അതിനായി വീടിന്റെ പ്രധാന വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ ധീരയായ ആ യുവതി അവരുടെ പദ്ധതി പരാജയപ്പെടുത്തുന്നു. അവള്‍ പ്രധാന വാതില്‍ അടയ്ക്കുകയും മോഷ്ടാക്കള്‍ അകത്തു കടക്കുന്നത് തടയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ശക്തമായി ബലം പ്രയോഗിച്ചാണ് യുവതി കതക് അടയ്ക്കാന്‍ ശ്രമിക്കുന്നത്.

തുടര്‍ന്ന് അവള്‍ വാതില്‍ മുകളിലും താഴെയുമായി പൂട്ടിടുകയും സോഫ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു. പിന്നീട് അവള്‍ സഹായത്തിനായി ആരെയോ വിളിക്കുന്നുതായും കാണാം. സഹായത്തിനായി നിലവിളിക്കുന്നത് വീഡിയോയില്‍ ഉടനീളം കേള്‍ക്കാനും സാധിക്കും. തുടര്‍ന്ന് വീട്ടിലേക്ക് പ്രവേശനം ലഭിക്കാതെ വന്നതോടെ മുഖം തുണികൊണ്ട് മറച്ച് മോഷ്ടാക്കള്‍ വീട് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീടിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

STORY HIGHLIGHTS: Woman Bravely Fights Off 3 Thieves in Amritsar, Viral Video

Latest News