ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍ ജാഫര്‍. മത്സരത്തില്‍ മൂന്നാം സ്ഥാനമാണ് ജാസ്മിന് നേടാനായത്. മലയാളം യൂട്യൂബറാണ് ജാസ്മിന്‍. ഹൗസില്‍ എത്തി ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയ താരമായിരുന്നു ജാസ്മിന്‍. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി സൈബര്‍ അറ്റാക്കുകള്‍ താരത്തിന് നേരെ ഉണ്ടായിരുന്നു. ഇപ്പോളിതാ ജാസ്മിന്റെ ഒരു അഭിപ്രായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ഒരു പ്രമുഖ ടിവി ചാനലില്‍ ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിനെ അടിസ്ഥാനമാക്കി ഒരു സ്‌കിറ്റ് നടത്തിയിരുന്നു. ആ ്‌സ്‌കിറ്റിനെതിരെയാണ് ഇപ്പോള്‍ ജാസ്മിന്‍ ജാഫര്‍ രംഗത്ത് വന്നിരിക്കുന്നത്. അത് തന്നെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്‌കിറ്റ് ആയിരുന്നു എന്നും ഇങ്ങനൊക്കെ ചെയ്യുമ്പോള്‍ നമ്മളും മനുഷ്യരാണെന്ന് ഓര്‍ക്കണം എന്നും ജാസ്മിന്‍ പറഞ്ഞു.. ഇതൊക്കെ കണ്ട് എന്‍ജോയ് ചെയ്യുന്ന കുറെ ജഡ്ജസ് ഉണ്ട് എന്നും ജാസ്മിന്‍ കൂട്ടി ചേര്‍ത്തു.\
View this post on Instagram
‘കുറെ ഞാന്‍ ഫണ്‍ ആയിട്ട് എടുക്കുന്നുണ്ട്. പക്ഷേ സഹിക്കാന്‍ പറ്റാത്തത്, നമ്മുടെ ഓണ്‍ലൈന്‍ മീഡിയ ഒന്നുമല്ലാത്ത വേറെ നമ്മുടെ ടിവി ചാനലില്‍ ഉള്ള ഒരു ചാനലില്‍ അവര് ഒരു സ്‌കി്റ്റ് പോലെ ചെയ്തു കാണിച്ചു വെച്ചിരിക്കുന്ന തോന്നിയവാസം, അത് കണ്ട് എന്‍ജോയ് ചെയ്യുന്ന കുറെ ജഡ്ജസ്. ഇതൊക്കെ കാണുമ്പോള്‍ നമ്മളും മനുഷ്യന്മാരാണെന്ന് ചിന്തിക്കണം. ഇപ്പോള്‍ ഇതിന്റെ നോവും നൊമ്പരവും.. എന്നെ മാത്രം ലക്ഷ്യം വെച്ച് ചെയ്തിട്ടുള്ളതാണത്. അതില്‍ റീച്ച് കിട്ടും എന്നുള്ളത് കൊണ്ടായിരിക്കുമല്ലോ അങ്ങനെ.’
‘പക്ഷേ മക്കളെ ഒരു പരിധിയില്ലിയോ? അത് മനസ്സിലാവണമെങ്കില്‍ നമുക്ക് വരണം. ഇപ്പോള്‍ എന്റെ തള്ളക്കോ തന്തയ്‌ക്കോ അനിയനോ അല്ലെങ്കില്‍ എന്റെ ആര്‍ക്കെങ്കിലും വരുന്ന അത്രയും നൊമ്പരം വേറെ നാട്ടുകാര്‍ക്ക് വരുമ്പോള്‍ എനിക്ക് ഉണ്ടാവില്ല. അതുപോലെ ഈ അടുത്ത് ഒരു ന്യൂസ് കണ്ടതാണ്, സോഷ്യല്‍ മീഡിയ ബുള്ളിങ് കാരണം ഒരു കൊച്ച് ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ്, ആത്മഹത്യ ചെയ്തു കഴിയുമ്പോള്‍ വെറുതെ വിടുമോ.. ഇല്ല.’ ജാസ്മിന്‍ പറഞ്ഞു.
STORY HIGHLIGHTS: Jasmin Jaffar about TV shows