Movie News

കാത്തിരിപ്പിനൊടുവിൽ ‘വേട്ടൈയൻ’ ട്രെയ്‌ലർ പുറത്ത് – vettaiyan trailer out

ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമ ‘വേട്ടൈയൻ’ തീയറ്ററിൽ റിലീസിനൊരുങ്ങുകയാണ്. രജനികാന്തിനൊപ്പം ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചൻ, തെലുങ്ക് സൂപ്പർസ്റ്റാർ റാണ ദഗുബാട്ടി, മലയാളത്തിൽ നിന്ന് ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, സാബുമോൻ അബ്ദുസമദ് തുടങ്ങിയവരും ഈ പ്രോജക്ടിന്റെ ഭാഗമായെത്തുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും.

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വേട്ടൈയൻ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ടി.ജെ. ജ്ഞാനവേൽ ആണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ രജനികാന്ത് പൊലീസ് വേഷത്തിലെത്തുമ്പോൾ, അമിതാഭ് ബച്ചൻ ചീഫ് പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ രണ്ടര മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയ്‌ലർ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ട്രെയ്‌ലറിൽ ഫഹദ് ഫാസിലിന്റെ തകർപ്പൻ ആക്ഷൻ സീനുകളും ശ്രദ്ധ നേടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

STORY HIGHLIGHT: vettaiyan trailer out