ആഗോളതലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു ആടുജീവിതം. ആടുജീവിതത്തിലെ നജീബ് ആകുന്നതിനു വേണ്ടി പൃഥ്വിരാജ് സുകുമാരന്‍ എടുത്ത കഷ്ടപ്പാടുകളും പ്രയത്‌നങ്ങളും എല്ലാം വലിയ ചര്‍ച്ചയും ആയിരുന്നു പൊതുസമൂഹത്തില്‍. ഇപ്പോള്‍ ഇതാ പൃഥ്വിരാജിന്റെ സഹോദരന്റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്താണ് പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുന്നത്. ആടുജീവിതത്തിനായി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തുന്ന സമയത്ത് തങ്ങള്‍ക്കുണ്ടായ ആശങ്കകളെക്കുറിച്ചാണ് നടി പറയുന്നത്.
‘രാജുവിനോട് എല്ലാവര്‍ക്കും ഉള്ള സമീപനം വെച്ച് അറിയാമല്ലോ.. രാജുവിന് നല്ല ക്ലാരിറ്റി ഉണ്ട്. ആ കാര്യത്തില്‍ രാജു ഉറച്ചു നില്‍ക്കുകയും ചെയ്യും. കാരണം അത്രയും വിശ്വാസമുണ്ട്. എനിക്കിത് ചെയ്യാന്‍ പറ്റും എന്നുള്ള ഒരു വിശ്വാസം ഉണ്ട്. പിന്നെ അത് കാലാകാലങ്ങളായി തെളിയിച്ചിട്ടും ഉണ്ടല്ലോ. അപ്പോള്‍ പിന്നെ നമുക്ക് വേറെ ഒരു ചിന്തയില്ല. പക്ഷേ ഫിസിക്കലി അതില്‍ കൂടെ പോകുമ്പോള്‍ ഇതിന് വേണ്ടിയിട്ട് തയ്യാറെടുക്കുന്നു എന്നൊക്കെ നമുക്കറിയാം, അതൊക്കെ നമുക്ക് സന്തോഷമുള്ള കാര്യമാണ്. അതിന് തയ്യാറെടുക്കുമ്പോള്‍ മാറ്റങ്ങള്‍ കാണുന്നു. അതും സന്തോഷമാണ്. പിന്നെ ഇത് പോയി പോയി അതിന്റെ അവസാന ഘട്ടത്തിലോട്ട് എത്തുമ്പോള്‍ ഒരു ദിവസം കണ്ടപ്പോള്‍ ശരിക്കും മനസ്സിന് വല്ലാതെആയിപ്പോയി. കുഞ്ഞുങ്ങള്‍ക്ക് പോലും ഭയങ്കര ഒരു ഇതായിരുന്നു, പേടിയല്ല, അവര്‍ക്കും ഇങ്ങനെ കൊച്ചച്ചന്‍ ഒക്കെയാണോ എന്നുള്ള ഒരു ഭയമുണ്ടായിരുന്നു.’
‘അത് സ്‌നേഹമുള്ള എല്ലാവര്‍ക്കും തോന്നുന്ന ഒരു കാര്യമാണ്. പക്ഷെ ഇതിനകത്ത് ഒരു കുടുംബാംഗം എന്നുള്ള രീതിയിലല്ല.. ഒരു വ്യക്തി എന്നുള്ള രീതിയില്‍ നോക്കുമ്പോള്‍, എന്തുമാത്രം എഫേര്‍ട്ട് ആണ് അവനവന്റെ ഡ്രീം അച്ചീവ് ചെയ്യാന്‍ വേണ്ടി ഒരാള്‍ എടുക്കുന്നത് എന്നതാണ് നമ്മള്‍ കാണുന്നത്. ആ യാത്രയില്‍ ഉണ്ടാകുന്ന വിശ്വാസം, പൃഥ്വിക്ക് അത്രയും ഉറപ്പുണ്ട്, അത്രയ്ക്ക് വിശ്വാസമുണ്ട് ഇതിലേക്ക് എനിക്ക് എത്താന്‍ പറ്റും അല്ലെങ്കില്‍ ഇതിലേക്ക് എത്താന്‍ മാക്‌സിമം എഫേര്‍ട്ട് എടുക്കണം എന്നുള്ളത്. നമ്മള്‍ കാണുമ്പോള്‍ അതാണ് ഏറ്റവും വലിയ എംപവറിങ് ആയിട്ട് എനിക്ക് തോന്നുന്നത്.’
‘എനിക്ക് പേടിയുണ്ടായിരുന്നു, പല്ലൊക്കെ ഇളകുമോ ദൈവമേ എന്ന്. കാരണം അത്രയ്ക്ക് മെലിഞ്ഞു. ഞങ്ങള്‍ ഇങ്ങനെ വിളിക്കുമ്പോള്‍ അറിയാം ഇത്രയേ കഴിക്കാന്‍ പറ്റൂ എന്ന്.. അപ്പോള്‍ ആലോചിക്കാനേ പറ്റില്ല, നമ്മളുടെ ഹെഡ് സ്‌പേസ് മാറിപ്പോകും അങ്ങനത്തെ കാര്യങ്ങള്‍ വരുമ്പോള്‍. കാരണം നമുക്ക് നോര്‍മല്‍ ആയിട്ട് ചിന്തിക്കാന്‍ പറ്റില്ലല്ലോ. രണ്ടുദിവസം ഭക്ഷണം കഴിക്കാതിരുന്നാല്‍ അറിയാം എങ്ങനെയാണ് നമ്മുടെ ചിന്ത മാറുന്നത് എന്ന്. ഭക്ഷണത്തിനും വെള്ളത്തിനും അത്രമാത്രം സ്വാധീനമുണ്ട് നമ്മുടെ കാര്യത്തില്‍. നമ്മള്‍ അത് ഇപ്പോള്‍ അറിയുന്നില്ല. പക്ഷെ അത് ഒരു ദിവസം ഇല്ലാതായാല്‍ അറിയാം, നമ്മള്‍ എന്ന വ്യക്തിത്വത്തിന് തന്നെ ഭയങ്കര മാറ്റം വരും. പക്ഷേ അതെല്ലാം കടിച്ചുപിടിച്ചാണ് രാജു മുന്നോട്ടുപോയത്.’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.
STORY HIGHLIGHTS: Poornima Indrajith about Prithviraj Sukumaran