വ്യത്യസ്തമായ അഭിനയശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിനായകന്‍. ജയിലറിനു ശേഷം വിനായകന്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ഇതാ കേരളത്തിന്റെ പൊതുസമൂഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. യുവാക്കള്‍ പ്രധാനമായും രാജ്യം വിട്ടു പോകുന്നത്, സ്‌പെഷ്യലി സ്ത്രീകള്‍, അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങള്‍ ടൂ പീസ് ഇട്ടു കൊണ്ട് വര്‍ക്കലയില്‍ പോകുമോ? അത്രയ്ക്ക് ഒന്നും ആയിട്ടില്ല കേരളത്തിന്റെ സമൂഹം. വെറും പൊട്ട സമൂഹം ആണ്. ഈ പറയുന്ന മാന്യന്മാരുടെ കാര്യമാണ് കേട്ടോ. നിങ്ങള്‍ക്ക് കൊച്ചി തോപ്പുംപടി പാലത്തില്‍ കൂടെ 12 മണിക്ക് രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ പറ്റുമോ? പറ്റില്ല. കാരണം, എന്നിട്ട് ഇവര് ഭയങ്കര സാമൂഹിക പ്രവര്‍ത്തനം.. ഭയങ്കര രാഷ്ട്രീയം.. ഞങ്ങള്‍ ഭയങ്കര നേതാക്കളും ഇവിടുത്തെ സമൂഹത്തിലെ സാംസ്‌കാരിക… ഏത്, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കാം.. നിങ്ങള്‍ക്ക് പറ്റില്ല, അതിനുമുമ്പ് അപ്പോള്‍ തന്നെ കഴുകന്മാര്‍ വരും, മാന്യന്മാര് വരും പൊക്കാന്‍. യുവാക്കള്‍ പ്രധാനമായും രാജ്യം വിട്ടു പോകുന്നത്, സ്‌പെഷ്യലി സ്ത്രീകള്‍, അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്.’
‘വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ടൂ പീസ് ഇട്ടുകൊണ്ട് അമേരിക്കയിലെ ബീച്ചുകളില്‍ പോകാറുണ്ടല്ലോ. അതിന്റെ ഫോട്ടോസ് ഒക്കെ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ വര്‍ക്കലയില്‍ ടൂ പീസ് ഇടാത്തത്? കാരണം അത്രയ്ക്ക് ഒന്നുമായിട്ടില്ല കേരളത്തിന്റെ സമൂഹം. വെറും പൊട്ട സമൂഹം ആണ്. മരണംവരെ സന്തോഷിക്കുക.. എന്റെ അറിവ് ഇതാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയിട്ട് അവര്‍ നാടുവിട്ടു പോകുന്നു.’ വിനായകന്‍ പറഞ്ഞു.
STORY HIGHLIGHTS: Actor Vinayakan about kerala society