Movie News

ഏറ്റുമുട്ടാൻ ഒരുങ്ങി അരിമിൽ ഉടമയും കെഎസ്ഇബി എഞ്ചിനീയറും ; ‘തെക്ക് വടക്ക്’ സിനിമയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത് – thekku vadakku movie character teaser is out

മധ്യവയസ്ക്കരായ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകള്‍ വീതമാണ് പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകര്‍ക്ക് വ്യക്തമാകാനാണ് ചിത്രത്തിലെ രംഗങ്ങള്‍തന്നെ പുറത്തുവിട്ടതെന്ന് നിര്‍മാതാവ് അന്‍ജന ഫിലിപ്പ് വ്യക്തമാക്കി. സുരാജ് അവതരിപ്പിക്കുന്ന അരിമില്‍ ഉടമയായ ശങ്കുണ്ണിയും വിനായകന്‍ അവതരിപ്പിക്കുന്ന മാധവന്‍ റിട്ടയേഡ് കെ.എസ്.ഇ.ബി. എഞ്ചിനീയറിന്റെയും രസകരമായ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഒരു കോമഡി ഡ്രാമയാണ് ചിത്രം. മധ്യവയസ്ക്കരായ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോള്‍ അദ്ദേഹം പ്രതികരിക്കുന്ന സീനാണ് ടീസറുകളിലൊന്ന്. വക്കീല്‍ ഓഫീസിലെത്തിയ വിനായകന്‍ അവതരിപ്പിക്കുന്ന മാധവന്‍ എന്ന കഥാപാത്രം വനിതാ അഭിഭാഷകരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതാണ് മറ്റൊരു ടീസര്‍.

എസ്. ഹരീഷ് തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. കേരളത്തിലെ ഇരുന്നൂറിലേറെ തിയറ്ററുകളില്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

STORY HIGHLIGHT: thekku vadakku movie character teaser is out