Celebrities

‘അദ്ദേഹം നിരപരാധിയായിരിക്കും, പക്ഷെ എങ്ങനെ തെളിയിച്ച് കൊടുക്കും? ഞാന്‍ പുരുഷന്റെ കൂടെയാണ്’: പ്രിയങ്ക അനൂപ്

ഞാന്‍ പുരുഷന്മാരെ എന്നും ഒരുപടി സ്ഥാനം മുകളില്‍ കാണുന്ന ആളാണ്

മലയാള സിനിമ ടെലിവിഷന്‍ രംഗത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് പ്രിയങ്ക അനൂപ്. സിനിമകളിലും മറ്റും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. വലിയ ഹിറ്റായിരുന്ന പരിഭവം പാര്‍വ്വതി എന്ന പരമ്പരയിലെ പാര്‍വ്വതി എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. ഇപ്പോളിതാ സിനിമ മേഖലയിലെ സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘ഞാന്‍ ഒരു ഉദാഹരണം പറയാം, എനിക്ക് ഉണ്ടായ സംഭവമല്ല, ഞാനിപ്പോള്‍ ഒരാളുമായി സംസാരിക്കാന്‍ ഒരു ഹോട്ടല്‍ റൂമില്‍ ചെന്നു. ഞാന്‍ അവിടെ ഇരുന്ന് കാപ്പി കുടിച്ച് സംസാരിച്ചു. ഒരു പടത്തിന്റെ കാര്യം ഡിസ്‌കസ് ചെയ്തു. ഞാന്‍ പുറത്തിറങ്ങി പോയി കുറെ നാള്‍ കഴിഞ്ഞ് അയാള്‍ പടമെടുത്ത് വലുതായി അതൊക്കെയായി, ഗ്രാജ്വലി എന്നോട് കുറെ സംസാരിച്ചിട്ടുണ്ടാകും.. ചിലപ്പോള്‍ എന്നോട് വേറെ കണക്ഷന്‍സും കാണാം. പക്ഷെ ഒരു റൂമിനകത്ത് നിന്ന് ഒരു പുരുഷനും സ്ത്രീയും സംസാരിച്ച് പുറത്തിറങ്ങിയപ്പോള്‍ ഈ പുരുഷന്‍ എന്നെ പീടിപ്പിച്ചു എന്ന് പറയുന്നതില്‍ എന്താണ് ഉള്ളത്? അദ്ദേഹം അത് എങ്ങനെ തെളിയിച്ചു കൊടുക്കും? നിയമം ഉണ്ടെന്നു പറഞ്ഞു, സ്ത്രീക്കാണ് നിയമം. ഞാന്‍ സ്ത്രീയുടെ സ്ഥാനത്ത് അല്ല അപ്പോള്‍ സംസാരിക്കുന്നത്..’

‘ഞാന്‍ പുരുഷന്റെ സ്ഥാനത്താണ് സംസാരിക്കുന്നത്. എന്റെ സ്വഭാവത്തിന് ഞാന്‍ പറയുകയാണെങ്കില്‍ ഞാന്‍ പുരുഷന്റെ കൂടെയാണ്. കാരണം ആ പുരുഷന്റെ ഭാര്യ സ്ത്രീയല്ലേ, ഇത്രയും നാള്‍ നോക്കിയ അമ്മ സ്ത്രീയല്ലേ, അവര്‍ക്ക് വളര്‍ന്നുവന്ന മക്കള്‍ സ്ത്രീയല്ലേ.. എന്തായിരിക്കും അവരുടെ മനസികാവസ്ഥ. ചിലപ്പോള്‍ അദ്ദേഹം നിരപരാധിയായിരിക്കും. എങ്ങനെ ആ സമയത്ത് തെളിയിച്ചു കൊടുക്കും?എന്തെങ്കിലും തെളിയിക്കാന്‍ പറ്റുമോ. കേസ് നടത്തി തെളിവ് ഉണ്ടോ, ഹോട്ടല്‍ റൂമില്‍ വന്നിട്ടുണ്ടോ, അതൊക്കെ വേണം. അപ്പോള്‍ ഞാനിപ്പോള്‍ പുരുഷന്മാരോട് പ്രത്യേകിച്ച് ഒരു കാര്യം പറയുകയാണ്, നിങ്ങള്‍ ദയവുചെയ്ത് നിങ്ങളോടുള്ള എന്റെ അപേക്ഷയാണ്, ഞാന്‍ പുരുഷന്മാരെ എന്നും ഒരുപടി സ്ഥാനം മുകളില്‍ കാണുന്ന ആളാണ്.’

‘ഞാന്‍ അവരെ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ പറയുന്നു, ഇനി ആര് ലേഡീസ് വന്നാലും എത്ര സ്‌നേഹമുണ്ടെങ്കിലും ഒരു ചെറിയ ക്യാമറ ബട്ടന്‍സ് വെച്ചിട്ട് ഇതുപോലെയുള്ള ഇന്റര്‍വ്യൂകളും കാര്യങ്ങളും കൊടുക്കുക. അവരുടെ സേഫ്റ്റിക്ക് വേണ്ടിയിട്ട്, അല്ലാതെ എന്ത് ചെയ്യാനാണ്. പെണ്ണ് പറയുന്നതാണ് ശരി. ഒരാളുടെ പെരുമാറ്റം ശരിയല്ലെങ്കില്‍ അവിടെ നിന്നും ഇറങ്ങി പോരാനുള്ള ഒരു കഴിവ് നമുക്ക് ഉണ്ടാവണം. ഞാനാണെങ്കില്‍ അങ്ങനെ ചെയ്യൂ.’, പ്രിയങ്ക അനൂപ് പറഞ്ഞു.

STORY HIGHLIGHTS: Priyanka Anoop about malayalam film industry