പുത്തൻ ഉടുപ്പിട്ട് പുട്ട് തൊടീച്ചിട്ട് നിന്നെ ഒരുക്കിയില്ലേ… ജോലി കഴിഞ്ഞ് എത്തിയ പിതാവിന് മകൻ പാടി നൽകിയ പാട്ട് മൂന്നുദിവസംകൊണ്ട് കണ്ടത് 140 ലക്ഷം പേർ. റാന്നി കെഎസ്ഇബി സബ്സ്റ്റേഷനിലെ ലൈൻമാൻ ഗോപാലകൃഷ്ണന്റെ മകൻ ഗോപു കൃഷ്ണൻ പകർത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.
View this post on Instagram
പാട്ട് കേട്ട് തമാശയ്ക്കാണ് ഗോപു വീഡിയോ പകർത്തിയത്. സുഹൃത്തുക്കളും അമ്മ ഗീതാകുമാരിയും കൂടെ നിന്ന് പിന്തുണ നൽകിയതോടെ പിതാവ് ജോലി കഴിഞ്ഞു വരുന്ന സമയം നോക്കി വീണ്ടും വീഡിയോ എടുത്തു. തമാശയായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. കൂടാതെ പിതാവിന്റെ കാക്കി യൂണിഫോമും തിരിച്ചറിയൽ കാർഡും കണ്ട് സംസ്ഥാനത്തെ കെഎസ്ഇബി ജീവനക്കാർ മൊത്തം വീഡിയോ പങ്കുവെച്ചു. വീഡിയോ വൈറൽ ആയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
View this post on Instagram
പാട്ടുകാരൻ കൂടിയായ ഗോപു നേരത്തെ അമ്മയ്‌ക്കൊപ്പമുള്ള വിഡിയോയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ‘അച്ഛന് വേണ്ടി എന്റെ പാട്ട്. എന്നെ ആദ്യമായി പാട്ട് പാടിപ്പിച്ചതും പഠിപ്പിച്ചതും എന്റെ അച്ഛനാണ്’ എന്ന അടികുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വൈറൽ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമ്മെന്റുമായി എത്തിയിരുന്നത്. പാട്ടിനിടയിലുള്ള ഇരുവരുടെയും സ്നേഹനിമിഷങ്ങളും വീഡിയോയിലൂടെ കാണാം.
STORY HIGHLIGHT : Viral singer gopu and his father gopalakrishnan