തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ഒടിടി റിലീസിന് ശേഷം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി നിറഞ്ഞ കൈയടി നേടുന്ന കുടുംബ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഓഗസ്റ്റ് അവസാനം തിയറ്ററുകളിലെത്തിയ ചിത്രം സെപ്റ്റംബര്‍ ഒടുവിലാണ് ഒടിടിയില്‍ എത്തിയത്.
ഒടിടി റിലീസിന് ശേഷം ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമൊക്കെ എത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരട്ട സഹോദരങ്ങള്‍.
ചിത്രത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഭരതന് നായര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന് രണ്ട് വിവാഹ ബന്ധങ്ങളിലായി രണ്ട് ആണ്മക്കള്. കാണാന്‍ ഒരേപോലെയുള്ള ഈ കഥാപാത്രങ്ങളുടെ പേരുകള്‍ അരുണ്‍ ഘോഷ്, അജയ് ഘോഷ് എന്നിങ്ങനെയാണ്. ഇരട്ട സഹോദരന്മാരായ ജിവിന് റെക്സും ജിനില്‍ റെക്സുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പിലൂടെയാണ് പ്രേക്ഷകരോടുള്ള താരങ്ങൾ അറിയിച്ചിരിക്കുന്നത്.
STORY HIGHLIGHT: actors jinil rexa and jivin rexa thank audience after bharathanatyam movie ott release