Celebrities

‘ഒറ്റ കാരണം കൊണ്ടാണ് പേര് പുറത്തുപറയാത്തത്, ഞാന്‍ അയാളെ കൈകാര്യം ചെയ്തിട്ടുണ്ട്’: പ്രിയങ്ക അനൂപ്

മലയാള സിനിമ ടെലിവിഷന്‍ രംഗത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് പ്രിയങ്ക അനൂപ്. സിനിമകളിലും മറ്റും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. വലിയ ഹിറ്റായിരുന്ന പരിഭവം പാര്‍വ്വതി എന്ന പരമ്പരയിലെ പാര്‍വ്വതി എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. ഇപ്പോളിതാ സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ശല്ല്യം ചെയ്യാന്‍ വന്ന ആളെ കൈകാര്യം ചെയ്യാനുള്ള കരുത്ത് തനിക്കുണ്ടെന്നും അയാളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു.

‘ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന ഏതെങ്കിലും ആളുകള്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നുള്ള കാര്യം ഞാന്‍ ഇപ്പോള്‍ പറയില്ല. ചിലപ്പോള്‍ ഉണ്ടാകാം, ചിലപ്പോള്‍ ഇല്ലാതിരിക്കാം. ഇപ്പോള്‍ എല്ലാവരും കാണുമ്പോള്‍ ചോദിക്കും ബോംബ് എന്നൊക്കെ. ഞാന്‍ ബോംബ് പൊട്ടിക്കും, പക്ഷെ ഇപ്പോഴല്ല, ഞാന്‍ വേറെ ഒന്ന് കൊണ്ടും അല്ല അത് ചെയ്യാത്തത്, ഞാന്‍ സത്യം പറയാം. എനിക്ക് ഇത് പറയണമെങ്കില്‍ എനിക്ക് ആരെയും പേടിയില്ല, കാരണം ആപത്ത് സമയത്ത് ആരും എന്നെ സഹായിക്കാന്‍ ഉണ്ടായിട്ടില്ല. ഈ പറയുന്ന ആരും വന്നിട്ടില്ല. അപ്പോള്‍ എനിക്ക് പറയണമെങ്കില്‍ പറയാം. ഞാന്‍ അവരുടെ ചിലവില്‍ അല്ല ജീവിക്കുന്നത്. പക്ഷെ പറയാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ, അവര്‍ക്ക് ഒരു കുടുംബം ഉണ്ടല്ലോ അതുകൊണ്ട് മാത്രമാണ്.’

‘ഒരാള്‍ നമ്മളെ ശല്ല്യം ചെയ്യാന്‍ വന്നാല്‍ അയാളെ കൈകാര്യം ചെയ്യാനുള്ള കരുത്ത് എനിക്ക് ഉണ്ട്. ഞാന്‍ അയാളെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം. അത് ആര് ഇന്നുള്ളത് ഞാന്‍ ഇപ്പോള്‍ പറയില്ല എന്നാണ് പറഞ്ഞത്. എന്തിനാണ് ഇപ്പോള്‍ ഞാന്‍ അതൊക്കെ പറഞ്ഞിട്ട് പാവങ്ങളായ അവരെ, ഈ പറയുന്ന വ്യക്തിയെ അല്ല ഞാന്‍ പാവം എന്നുദ്ദേശിച്ചത്, അവരുടെ കുടുംബത്തെയാണ്. അവരെ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്നുണ്ട്. സ്‌നേഹിക്കുന്നുണ്ട്. കുറച്ചു കഴിയട്ടെ പുള്ളി ഇപ്പോള്‍ വേറെ ആരെങ്കിലും ഒക്കെ ആയിട്ട് അങ്ങനെ ചെയ്ത് ശരിയാണെന്ന് പറയുമ്പോള്‍ ഞാന്‍ പറയാം. ആരോപണങ്ങള്‍ വന്നാല്‍ അതൊന്നു തെളിയട്ടെ അപ്പോള്‍ ഞാന്‍ പറയാം.’

‘ഇത് കേള്‍ക്കുമ്പോള്‍ വേറെ ആള്‍ക്കാര്‍ പറയുന്നത്, അവള്‍ നമ്പര്‍ ഇട്ടു നോക്കുകയാണ് എന്നാണ്. എനിക്ക് ഇക്കാര്യത്തില്‍ നമ്പറിട്ട് നോക്കേണ്ട ആവശ്യമില്ല. ഈ പറയുന്ന വ്യക്തികള്‍ ആരും എന്റെ ആരുമല്ല, ഞാന്‍ അവരുടെ കൈയ്യില്‍ നിന്ന് ഒന്നും മേടിക്കാനും തയ്യാറല്ല. പക്ഷെ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ പറയും. ഇപ്പോള്‍ എന്റെ മാനസികാവസ്ഥ അതിന് പറ്റിയതല്ല. ഞാന്‍ അമ്മയിലുള്ള ആളാണ്. അമ്മയിലുള്ള ആള്‍ക്കാരാണ് എല്ലാം. അമ്മയ്ക്ക് മക്കളെല്ലാം ഒരുപോലെയാണ്. പക്ഷെ അവിടെ തരംതിരിവ് ഉണ്ടെന്ന് 100% എനിക്കറിയാം. അതുണ്ട് ഇല്ലായ്മ ഒന്നുമില്ല അമ്മയില്‍.’ പ്രിയങ്ക അനൂപ് പറഞ്ഞു.

STORY HIGHLIGHTS: Priyanka Anoop about her bad experience in cinema