നാഗചൈതന്യ-സമാന്ത റൂത്ത് പ്രഭു വിവാഹമോചന വിഷയത്തിന് പിന്നില്‍ ബി.ആര്‍ എസ് നേതാവ് കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തന്റെ ആരോപണത്തില്‍ മാപ്പുപറഞ്ഞ് തെലങ്കാന വനംവകുപ്പ് മന്ത്രി കൊണ്ട സുരേഖ. താരങ്ങളോടും അവരുടെ കുടുംബങ്ങളോടും മന്ത്രി മാപ്പ് പറഞ്ഞെങ്കിലും മന്ത്രി ഉയർത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. സംഭവം വിവാദമായതോടെ സാമന്ത, നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന എന്നിവര്‍ കൊണ്ട സുരേഖയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.
‘കെടിആർ മയക്കുമരുന്ന് മാഫിയയിൽ പെട്ട വ്യക്തിയാണ്. സിനിമാ മേഖലയിലെ പലർക്കും അദ്ദേഹം മയക്കുമരുന്ന് എത്തിച്ചുനൽകാറുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാനാവാതെ പല നടിമാരും അഭിനയം നിർത്തിയതായി എനിക്കറിയാം. കെടിആറിനെ നേരിൽ കാണാൻ തന്റെ മകന്റെ ഭാര്യയായ സമാന്തയോട് നാഗാർജുന ആവശ്യപ്പെട്ടിരുന്നു. അവർ അതിന് വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും തമ്മിൽ വേർപിരിയാനിടയായത്’ എന്നായിരുന്നു കൊണ്ട സുരേഖയുടെ പരമാർശം.
ഇതിൽ വലിയ രീതിയിലുള്ള വിമർശനം ഉയർന്നതോടെ നാഗചൈതന്യയോടും സാമന്തയോടും മന്ത്രി ക്ഷമ ചോദിച്ചു. എന്നിരുന്നാലും രാമറാവുവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് മന്ത്രി.
മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഇത്തരുമൊരു പരമാർശം അപ്രതീക്ഷിതമാണെന്നും വാദങ്ങളെല്ലാം തീർത്തും വസ്തുതാവിരുദ്ധമാണെന്നായിരുന്നു നാഗാർജുനയുടെ പ്രതികരണം.
— chaitanya akkineni (@chay_akkineni) October 2, 2024
ഈ വിഷയത്തിൽ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രതികരിച്ചത്. ‘വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി എന്റെ പേര് ദയവായി ഉപയോഗിക്കരുത്’ എന്നും സാമന്ത പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
STORY HIGHLIGHT: telangana minister says sorry to samantha naga controversy