ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ‘ദളപതി 69’ ന്റെ ഓരോ അപ്ഡേറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ചിത്രത്തില്‍ അണിനിരക്കുന്ന പ്രധാന താരങ്ങളെ പ്രൊഡക്ഷന്‍ഹൗസ് ഇടയ്ക്കിടെ പരിചയപ്പെടുത്തുന്നുണ്ട്. ചിത്രത്തിന്റെ പുതിയ അപ്‌ഡേഷനുകള്‍ വരുമ്പോള്‍ തന്നെ ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം മമിത ബൈജുവും ഭാഗമാകുന്നു.
View this post on Instagram
ദളപതി 69ലെ പ്രധാന താരങ്ങളെ നിർമാണക്കമ്പനി ഇന്നലെയും ഇന്നുമായി ഔദ്യോഗികമായി പരിചയപ്പെടുത്തുകയായിരുന്നു. നിരവധി ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെ ഭാഗമായ പൂജ ഹെഗ്‍ഡെയാണ് വിജയ്‌യുടെ അവസാന ചിത്രത്തില്‍ നായികയാവാന്‍ ഒരുങ്ങുന്നത്. മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെ എത്തുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഏറെ ആരാധകരുള്ള താരമാണ് മമിത.
പ്രകാശ് രാജ്, പ്രിയമണി, നരേൻ, ഗൗതം മേനോൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. വില്ലന്‍ വേഷത്തില്‍ ബോബി ഡിയോളും ചിത്രത്തില്‍ എത്തുന്നതിന്‍റെ ആകാംക്ഷയിലുമാണ് ആരാധകര്‍. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും നിർമാണക്കമ്പനി അറിയിച്ചു.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹ നിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2025 ഒക്‌ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
STORY HIGHLIGHT: thalapathy 69 cast mamitha baiju to join vijays film