മലയാളത്തിലെ അറിയപ്പെടുന്ന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ശീലു എബ്രഹാം. ശീലു എബ്രഹാമിന്റെ അഭിപ്രായങ്ങളും ആശയങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോളിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശീലു.
‘വിവാഹത്തോടെ ഞാന്‍ മനപ്പൂര്‍വ്വം എന്റെ ജോലി നിര്‍ത്തിയത് ഒന്നുമല്ല, പുള്ളിക്ക് ബിസിനസ് ആയിരുന്നു. അന്ന് പുള്ളി എപ്പോഴും യാത്രയില്‍ ആയിരിക്കും. ഞാന്‍ കുവൈറ്റില്‍ നിന്നാല്‍ എനിക്കെങ്ങനെയാണ് പിന്നെ, പുള്ളി ബോംബെയില്‍ സെറ്റില്‍ഡ് ആണ്. പിന്നെ അങ്ങനെ ഒരിക്കലും കണ്ടിന്യൂ ചെയ്യാന്‍ പറ്റുന്ന ഒരു ഇത് ആയിരുന്നില്ല. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ചത്. വീട്ടുകാര്‍ക്ക് ആദ്യമൊക്കെ ഈ കല്യാണം കഴിക്കുന്ന ആള് എങ്ങനെ എന്നൊരു സംശയം ഉണ്ടായിരുന്നു. അദ്ദേഹം ഫിനാന്‍ഷ്യലി സൗണ്ട് ആണോ, അല്ലെങ്കില്‍ ഇവള് ജോലി നിര്‍ത്തിയാല്‍ ഇവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന ആളാണോ എന്നൊക്കെയുള്ള സംശയം ഉണ്ടായിരുന്നു. ഇത് വല്ല പറ്റീര് കേസുകെട്ടും ആണോ എന്നൊക്കെയുള്ള സംശയം ഉണ്ടായിരുന്നു.’
‘എനിക്കും അറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ ഒരു ഫിനാന്‍ഷ്യല്‍ ലെവല്‍. എനിക്ക് അത്രയ്ക്കുള്ള ബുദ്ധിയൊന്നും ഇല്ലായിരുന്നു. പുള്ളി ഭയങ്കര കെയറിങ് ആയിരുന്നു, ഒരു കുഞ്ഞിനെ പോലെയായിരുന്നു. എനിക്ക് എപ്പോഴും എന്നെ കെയര്‍ ചെയ്യുന്ന എന്നെ സ്നേഹിക്കുന്ന അങ്ങനെയുള്ളവരെയാണിഷ്ടം. അല്ലാതെ എനിക്ക് ഇങ്ങനെ പ്രണയം പൂത്തുലഞ്ഞ് അങ്ങനത്തെ സാധനങ്ങള്‍ ഒന്നും അല്ലായിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് ഒരുപാട് പേര് എന്റെ ഏജ് ഗ്രൂപ്പിലുള്ള ആളുകള്‍ പ്രണയം ഒക്കെ ആയിട്ട് വന്നിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനെ ഉള്ളവരെ ഒരിക്കലും അക്സെപ്റ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ടായിരുന്നില്ല. അത് ചിലപ്പോള്‍ എന്റെ ക്യാരക്ടറിന്റെ ആയിരിക്കും. കെയര്‍ ചെയ്യുന്ന ഒരാളായിരുന്നു. അത് ഇപ്പോഴും അങ്ങനെയാണ്.’ശീലു എബ്രഹാം പറഞ്ഞു.