മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി നായികയാകും. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങുമെന്ന് സത്യന് അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പൂനെയിലും കേരളത്തിലുമായാണ് ചിത്രീകരണം. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംഗീതയും ചിത്രത്തിൽ പ്രധാന റോളിലെത്തും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സോനു ടിപി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന് അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.
STORY HIGHLIGHT: aishwarya lakshmi to play the female lead in mohanlal movie hridayapoorvam