Celebrities

ഗായിക അമൃത സുരേഷ് ആശുപതിയില്‍

ഗായിക അമൃത സുരേഷിനെ ആശുപതിയില്‍ പ്രവേശിച്ചു. അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നുമാണ് ഇത് വ്യക്തമാകുന്നത്. തന്‍റെ സഹോദരിയെ ഇനിയും വേദനിപ്പിക്കരുതെന്ന് പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തിൽ ചർച്ചയാവുന്നുണ്ട്. മകളെ കാണിക്കാൻ മുൻഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമർശമാണ് പ്രശ്നത്തിന്റെ തുടക്കം. പിന്നാലെ ബാലയ്ക്കെതിരെ മകളും, താൻ അനുഭവിച്ച പ്രശ്നങ്ങൾ വ്യക്തമായി പങ്കുവെച്ച് അമൃതയും രം​ഗത്തെത്തിയിരുന്നു.

ബാല- അമൃത വിവാഹ ബന്ധത്തിലെന്താണ് സംഭവിച്ചതെന്ന് അമൃത നേരത്തേ പങ്കുവെച്ച വീഡിയോയിൽ തുറന്നുപറഞ്ഞിരുന്നു. മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് അതേ വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയത്.