മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആണ് ബിഗ്ബോസ് മലയാളത്തിന്റെ സീസണ് 6. രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരുന്നത്. ഹൗസിലെ കണ്ടസ്റ്റന്സില് ഏറെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു നോറ. ഇപ്പോള്‍ ഇതാ വിവാഹശേഷം തനിക്ക് ഏത് രീതിയിലുളള ജീവിതമാണ് ഇഷ്ടം എന്ന് തുറന്നുപറയുകയാണ് നോറ.
‘എനിക്ക് സെറ്റില്‍ ആകണം. എന്റെ ആദ്യത്തെ ഒരു മൈന്‍ഡ് സെറ്റ് എന്താണെന്ന് വെച്ചാല്‍, ഒന്നും വേണ്ട എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണ് അതൊക്കെ ആള് കൂടെ നിന്ന് എനിക്ക് ഫുള്‍ഫില്‍ ചെയ്തു തരികയാണ്. പിന്നെ ഫാമിലി ലൈഫ് സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഇതിലേക്കൊന്നും ഇറങ്ങുന്നതിനോട് താല്പര്യമില്ല. എനിക്ക് ഫുള്‍ടൈം കുടുംബത്തില്‍ തന്നെ നില്‍ക്കണം എന്നതാണ് ആഗ്രഹം. അങ്ങനെയുള്ള മൈന്‍ഡ് സെറ്റ് ആണ് എനിക്ക്. എനിക്ക് പേഴ്സണലി താല്പര്യമില്ല. പിന്നെ അപ്പോഴത്തെ സിറ്റുവേഷന് പോലെയിരിക്കും. ഇപ്പോള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ എനിക്ക് ഫാമിലി അല്ലെങ്കില്‍ ഒരു ഹൗസ് വൈഫ് ആയിട്ട് നില്‍ക്കുന്നതാണ് ഇഷ്ടം.’ നോറ പറഞ്ഞു.
എന്തുകൊണ്ടായിരുന്നു താന്‍ ബോയ്ഫ്രണ്ടിനെ ഇത്രയും നാള് ക്യാമറയുടെ മുന്പില് കൊണ്ടുവരാഞ്ഞത് എന്ന് ചോദ്യത്തിനും നോറ മറുപടി നല്കി. ‘ആള്‍ക്ക് ഒരു കംഫര്‍ട്ട് വരണമായിരുന്നു വീഡിയോസിന് മുമ്പിലേക്ക് വരാന്‍ ആയിട്ട്. ചിലര്‍ എക്സ്ട്രോവേര്‍ട്ട് ആയിരിക്കും ചിലര്‍ ഇന്ട്രോവേര്ട്ട് ആയിരിക്കും. എല്ലാവര്ക്കും എല്ലാ സാഹചര്യത്തിലും കംഫര്‍ട്ട് ആയിരിക്കണം എന്നില്ലല്ലോ. ഇവിടെ ആളുടെ കംഫേര്‍ട്ടിന് വേണ്ടി ഞാന്‍ വെയിറ്റ് ചെയ്തു.. അത്രേ ഉള്ളൂ. ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ആളുകള്‍ എല്ലാം കൂടുമ്പോള്‍ ആ സാഹചര്യം അഡാപ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം വേണ്ടിവന്നു, അത്രേയുള്ളൂ. എനിക്ക് പിന്നെ ഷൂട്ടൊക്കെ ചെയ്ത് ഇതുമായി പരിചയമുണ്ട്. ആള്‍ക്ക് അങ്ങനെ അല്ലായിരുന്നു.’, നോറ പറഞ്ഞു.