വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നായികയാണ് ഗ്രേസ് ആന്റണി. ഓരോ കഥാപാത്രങ്ങളും ഒന്നിനോട് ഒന്ന് വ്യത്യസ്തമായിരുന്നു എന്നതാണ് ഗ്രേസിന്റെ കരിയറിലെ പ്രത്യേകത. കോമഡി മുതല്‍ സീരിയസ് റോള്‍ വരെ അനായാസം കൈകാര്യം ചെയ്യുന്ന നടി, ഇന്ന് മിക്ക സിനിമകളിലെയും കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഇതാ സിനിമയില്‍ വിവാഹത്തിന് ശേഷം സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ചാന്‍സ് കുറവുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘നമ്മുടെ സിനിമയില്‍ ഇപ്പോള്‍ കല്ല്യാണത്തിന് ശേഷം സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഒരു ചാന്‍സ് കുറവുകള്‍ ഇല്ലേ.. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും ഒക്കെ ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ ആ ചിന്താഗതിയുള്ള ആള്‍ക്കാരാണോ എന്ന്. അപ്പോള്‍ അവര് പറയും ഇല്ലടോ എന്ന്.. അങ്ങനെ ഒന്നുമില്ല എന്ന്. പക്ഷെ ഇപ്പോഴും എനിക്കറിയാം.. നിങ്ങള്‍ക്കറിയുമോ എന്ന് അറിയില്ല, പക്ഷെ എനിക്കറിയാവുന്ന സുഹൃത്തുക്കള്‍ വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ പേടിയാണ്. സത്യം പറഞ്ഞു കഴിഞ്ഞാല്‍ അവസരം കുറയുമോ എന്നുള്ളത്. അത് ഞാന്‍ ഒരാള്‍ വിചാരിച്ചു കഴിഞ്ഞാല്‍ മാറില്ല.’, ഗ്രേസ് ആന്റണി പറഞ്ഞു.
സിനമയില്‍ അര്‍ഹിക്കുന്ന അംഗീകാരം തനിക്ക് ചില സമയങ്ങളില്‍ കിട്ടിയിട്ടില്ലെന്നും ഗ്രേസ് പറഞ്ഞു. ‘നമ്മള്‍ വളര്‍ന്നു വരുന്ന സമയത്ത് നമ്മളെ ഒരു ആക്ടര്‍ ആയിട്ട് അംഗീകരിച്ചില്ലല്ലോ എന്ന ചെറിയ കൈപ്പ് ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട്. റെസ്പെക്ട് ചോദിച്ചു വാങ്ങിക്കുന്നതല്ല, നമ്മള്‍ക്ക് കിട്ടേണ്ട ഒരു വാല്യൂ കിട്ടാറില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. പിന്നെ എവിടെയൊക്കെയോ ഒരു സ്റ്റേജ് കഴിഞ്ഞപ്പോള്‍ കിട്ടിയിട്ടും ഉണ്ട്. ഏത് വര്‍ക്കിംഗ് സ്റ്റേഷനില്‍ ആണ് നമുക്ക് അച്ഛനെയും അമ്മയെയും കൊണ്ടുപോകേണ്ട അവസ്ഥ വന്നിട്ടുള്ളത്. എല്ലായിടത്തും അങ്ങനെ ഇല്ലല്ലോ. പെണ്‍കുട്ടികള്‍ക്ക് പപ്പയെയും അമ്മയെയും കൊണ്ട് നടക്കാന്‍ പറ്റുമോ എല്ലായിടത്തും. അപ്പോള്‍ അത് ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.’, ഗ്രേസ് ആന്റണി പറഞ്ഞു.
story highlights: Grace Antony about malayalam cinema