മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. സിനിമ സീരിയല്‍ അഭിനയത്തിലൂടെയും സ്റ്റേജ് ഷോ അവതരണത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സ്വാസിക. തെലുങ്ക്, തമിഴ് സീരിയല്‍ താരം പ്രേം ജേക്കബ്ബിനെയാണ് സ്വാസിക വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഇപ്പോള്‍ ഇതാ തങ്ങളുടെ വിവാഹശേഷമുളള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘ഗൃഹഭരണം ഏറ്റ് തുടങ്ങാറായിട്ടില്ല. കാരണം ഇപ്പോഴും നമ്മള് രണ്ടുപേരും ഇങ്ങനെ ഓരോരോ വര്‍ക്കിന്റെ കാര്യത്തില്‍ ഓട്ടം ആയതുകൊണ്ട് കുറച്ചു ദിവസങ്ങളില്‍ ഒരുമിച്ചു കൂടുമ്പോള്‍ ചിലപ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലായിരിക്കും അതായത് പ്രേമിന്റെ വീട്ടില്‍, എന്റെ കൊച്ചിയിലാണ്. അങ്ങനെ കൊച്ചി, ട്രിവാന്‍ഡ്രം മാറിമാറി നിന്ന് പേരന്സിനെ കണ്ട് ഹാപ്പി ആയിട്ട് ഇരിക്കുക എന്നല്ലാതെ ഒറ്റയ്ക്ക് ഒരു ഫാമിലി റണ്‍ ചെയ്യുക എന്ന ദൗത്യം ഇതുവരെ എന്റെ തലയില്‍ വന്നിട്ടില്ല. അപ്പോള്‍ ഉടനെ അത് എനിക്ക് തോന്നുന്നില്ല എന്റെ തലയില്‍ വരുമെന്ന്. കാരണം എന്റെ വീട്ടില്‍ ചെന്നാലും അവരത് മൊത്തത്തില്‍ ഏറ്റെടുക്കും. മാറി വേറെ സ്ഥലത്ത് താമസിക്കാന്‍ ഒന്നും സമ്മതിക്കില്ല. വേറെ ഫ്ളാറ്റ് ഉണ്ടെങ്കിലും അങ്ങോട്ട് പോയി നില്ക്കാന് ഒന്നും സമ്മതിക്കില്ല. ഇവിടെ തന്നെ നിന്നാല്‍ മതി എന്ന് പറയും.’
‘ഇവിടുത്തെ അമ്മയാണെങ്കിലും പറയുന്നത് അങ്ങനെ തന്നെയാണ്. കുറച്ചുദിവസം അല്ലേ നിങ്ങള്‍ വരുന്നത്, ഇവിടെത്തന്നെ നിന്നാല്‍ മതി എന്ന് പറയും. അപ്പോള്‍ എനിക്ക് തോന്നുന്നു ഈ രണ്ട് അമ്മമാരും അച്ഛന്മാരും അമ്മായിമാരും കസിന്സും ഒക്കെ ഒരു വീട്ടില്‍ താമസിക്കുന്നത് കൊണ്ട് തന്നെ ഉടനെ തന്നെ നമുക്കും വേറൊരു വീട്ടിലേക്ക് താമസം മാറണം അല്ലെങ്കില്‍ നമ്മള് മാത്രം പോയി താമസിക്കണം എന്നൊരു ചിന്തയേ ഇല്ല. ഇവരത് സമ്മതിക്കുകയുമില്ല. അപ്പോള്‍ അത് ഏറ്റെടുക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ ഇപ്പോഴും ഞങ്ങള്‍ക്ക് രാവിലെ എന്താണോ ഇഷ്ടപ്പെട്ടത് ഉണ്ടാക്കി വെയ്ക്കുക അത് കഴിക്കുക, നമ്മള് ജോലിക്ക് പോവുക, ഞാന്‍ എന്റെ ജോലിക്ക് പോവുക, പ്രേം പ്രേമിന്റെ ജോലിക്ക് പോകുക, മാസത്തില്‍ ഒരു 15 ദിവസത്തെ ജോലി കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചു വരുന്നു.. അപ്പോള്‍ നമ്മള് എല്ലാവരും കൂടെ കറങ്ങാന്‍ പോകും, പുറത്തുനിന്ന് ഫുഡ് കഴിക്കും.. അങ്ങനെ തന്നെ. ഞാന്‍ ഇപ്പോഴും കുട്ടി തന്നെയാണ്.’ സ്വാസിക പറഞ്ഞു.
STORY HIGHLIGHTS: Swasika Vijay about her family