‘ഗുമസ്‌തന്‍’ എന്ന സിനിമയുടെ പ്രമോഷനായി കോളജിലെത്തിയ നടൻ ബിപിൻ ജോർജിനെയും താരങ്ങളെയും കോളജ് പ്രിൻസിപ്പൽ അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളജിലാണ് സംഭവം. ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയും കോളജ് മാഗസിൻ പ്രകാശനത്തിനായിട്ടുമാണ് ബിബിൻ ജോർജ് കോളേജിലെത്തിയത്.
മാഗസിൻ പ്രകാശനത്തിനായി ബിബിൻ വേദിയിൽ എത്തിയതോടെ വിദ്യാര്‍ഥികള്‍ ഗുമസ്‌തന്‍ എന്ന് ആര്‍പ്പുവിളിക്കാൻ തുടങ്ങി. ബിബിൻ ചിത്രത്തെ കുറിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കാൻ തുടങ്ങിയതോടെ, പ്രിന്‍സിപ്പാള്‍ വരികയും പുസ്‌തകം പ്രകാശനം ചെയ്‌താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടികൾ സിനിമ പേര് ആർത്തുവിളിച്ചത് പ്രിൻസിപ്പാളിനെ ചൊടിപ്പിച്ചതാണ് പ്രധാന കാരണം.
View this post on Instagram
‘ഗുമസ്തൻ’ തിയേറ്ററിൽ എത്തുന്നതിനു ഒരാഴ്ച മുൻപ്, സെപ്റ്റംബർ അവസാനവാരം വരെ നടന്ന സംഭവത്തെ കുറിച്ച് ബിബിൻ ജോർജ് എവിടെയും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇന്നലെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് സംഭവത്തെപ്പറ്റി പുറത്തു പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ അടക്കമാണ് പുറത്തു വിട്ടിരിക്കുന്നത്. ‘ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം.. സാരമില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ബിപിൻ വേദി വിട്ടത്.
‘കോളജ് മാഗസിൻ പ്രകാശനം ചെയ്യണമെന്നതിനന്‍റെ അടിസ്ഥാനത്തിലാണ് ബിബിൻ ജോർജ് അടക്കമുള്ള താരങ്ങളും അണിയറ പ്രവർത്തകരുമായി ഞങ്ങൾ കോളേജിൽ എത്തുന്നത്. കോളേജിന്‍റെ ഗേറ്റ് മുതൽ തന്നെ ‘ഗുമസ്‌തന്‍ സിനിമയുടെ പോസ്‌റ്ററുകളും ബാനറുകളും നിരത്തി കുട്ടികളും അധ്യാപകരും ഞങ്ങളെ സ്വാഗതം ചെയ്‌തു. പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത് കോളേജ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുള്ള ഫ്ലോറിൽ ആണ്. കാലിന് സുഖമില്ലാത്ത ബിപിൻ ജോർജ് വളരെ കഷ്‌ടപ്പെട്ടാണ് മുകളിലത്തെ നിലയിൽ എത്തിയത്. വളരെ സ്നേഹത്തോടെയാണ് അധ്യാപകരും കോളജ് അധികൃതരും ഞങ്ങളെ വേദിയിലേക്ക് ക്ഷണിച്ചതും. ആദ്യം വേദിയിൽ സംസാരിച്ചത് ബിപിൻ ആണ്. ബിപിൻ ജോർജ് സംസാരിക്കാൻ ആരംഭിച്ചതും വേദിയിൽ ഉണ്ടായിരുന്ന കുട്ടികൾ ‘ഗുമസ്‌തന്‍ ‘ഗുമസ്‌തന്‍ എന്ന് ആർത്തു വിളിച്ചു. ഇതോടെ പ്രിൻസിപ്പാള്‍ വേദിയിലേക്ക് കയറി വരികയും രൂക്ഷമായ ഭാഷയിൽ പുസ്‌തക പ്രകാശനം ചെയ്‌ത ശേഷം മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാനും ആവശ്യപ്പെട്ടു’ ചിത്രത്തിന്റെ ഭാഗമായ ജയ്‌സ് ജോസ് പറഞ്ഞു. കുറച്ച് അധ്യാപകരും വിദ്യാർഥികളും ഞങ്ങൾക്കൊപ്പം പിന്തുണയുമായി എത്തിയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
വിദ്യാര്‍ഥികളോട് സ്‌നേഹത്തോടെ യാത്ര പറഞ്ഞാണ് കോളജില്‍ നിന്ന് മടങ്ങിയതെന്നും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തിന് ആസ്പദമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
STORY HIGHLIGHT: college principal insulted actor bibin george