Celebrities

അജയനും ലക്ഷ്മിയുമായി ജാസ്മിനും സിജോയും പൊളിച്ചടുക്കി എന്ന് സോഷ്യൽ മീഡിയ

അജയനും ലക്ഷ്മിയുമായുള്ള ഇരുവരുടെയും റീക്രിയേഷൻ അതിമനോഹരം

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് താരമാണ് ജാസ്മിൻ ജാഫർ. ബിഗ് ബോസിൽ നിരവധി ആരാധകരെയും അതേപോലെതന്നെ വിമർശകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തു വന്നതിനു ശേഷം നിരവധി ആരാധകരായിരുന്നു ജാസ്മിൻ ഉണ്ടായത്. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ് താരം. ഇൻസ്റ്റഗ്രാമിൽ ജാസ്മിൻ പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അടുത്തകാലത്ത് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമ വലിയ വിജയം നേടിയിരുന്നു. ഈ ചിത്രത്തിലെ കിളിയെ തത്ത കിളിയെ എന്ന് തുടങ്ങുന്ന ഗാനം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ വലിയ രീതിയിൽ തന്നെ ഈ ഒരു ഗാനം ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനമാണ് ബിഗ് ബോസ് താരമായ ജാസ്മിൻ ജാഫറും സിജോയും വീണ്ടും
റീക്രിയേറ്റ് ചെയ്തിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഗാനം ശ്രദ്ധ നേടുകയും ചെയ്തു.

അജയനും ലക്ഷ്മിയുമായുള്ള ഇരുവരുടെയും റീക്രിയേഷൻ അതിമനോഹരം ആയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. വളരെ വേഗം തന്നെ ഈ ഒരു ഗാനരംഗം വൈറലായി മാറുകയും ചെയ്തിട്ടുണ്ട് ബിഗ് ബോസിൽ വച്ച് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എങ്കിലും ബിഗ് ബോസിലെ സൗഹൃദം ഇത്തവണയുള്ള മത്സരാർത്ഥികൾ നന്നായി സൂക്ഷിച്ചിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ് ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നത് അംഗീകരിക്കേണ്ട കാര്യമാണ് എന്ന് പലരും കമന്റുകളിലൂടെ പറയുന്നു.
Story Highlights ;sijo and jasmin