Viral

വീട് ഒഴിഞ്ഞില്ല; കാനഡയില്‍ ഇന്ത്യക്കാരന്റെ വീട്ടുസാധനങ്ങള്‍ പുറത്തേക്കിട്ട് വീട്ടുടമ

വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. ഈയടുത്തും കാനഡയില്‍ ഹോട്ടലിലെ വെയ്റ്റര്‍ ജോലിക്കായി കാത്തുനില്‍ക്കുന്ന 3000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഇതാ അത്തരത്തില്‍ കാനഡയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തേക്ക് എത്തുന്നത്.


 കാനഡയില്‍ താമസിച്ചുവരുന്ന ഒരു ഇന്ത്യക്കാരന്റെ വീട്ടിലെ സാധനങ്ങള്‍ വീട്ടുടമസ്ഥന്‍ പുറത്തേക്ക് ഇറക്കുന്ന വീഡിയോ ആണിത്. വീട് ഒഴിയാതെ വന്നപ്പോള്‍ വീട്ടുടമയും വാടകക്കാരനും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വീട്ടുടമസ്ഥന്‍ താമസക്കാരുടെ സാധനങ്ങള്‍ പുറത്തേക്ക് ഇറക്കുകയും ആണ് ചെയ്യുന്നത്. താമസക്കാരന്‍ ഉടമസ്ഥനോട് ഉച്ചത്തില്‍ സംസാരിക്കുന്നതായി വീഡിയോയില്‍ കാണാം. വീഡിയോയില്‍ കാണുന്ന സ്ത്രീ ഇതെല്ലാം അമ്പരപ്പോടെ നോക്കുന്നതായും കാണാം. എന്നാല്‍ ഇതിന് യാതൊരുവിധ പ്രതികരണവും നല്‍കാതെ ഉടമസ്ഥന്‍ സാധനങ്ങള്‍ മാറ്റുകയായിരുന്നു.

15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. എന്നിരുന്നാലും താമസക്കാരനെ അനുകൂലിച്ചു കൊണ്ടാണ് കൂടുതല്‍ കമന്റുകളും. ഇതൊരു സങ്കീര്‍ണ്ണമായ പ്രശ്‌നമാണെന്നാണ് നിരവധിപേര്‍ അഭിപ്രായപ്പെടുന്നത്.

Latest News