തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മാതാപിതാക്കൾക്ക് പിന്നാലെ സിനിമയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മകള്‍ ദിയ സൂര്യയും. എന്നാൽ അഭിനയത്തിലല്ല, സംവിധാനത്തിലാണ് ദിയ തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. ‘ലീഡിങ് ലൈറ്റ്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ദിയ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചത്.
ഡോക്യുമെന്ററി സംവിധാനം ചെയ്യുക മാത്രമല്ല മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ബെസ്റ്റ് സ്റ്റുഡന്റ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും ഇതിനോടകം ദിയ സ്വന്തമാക്കി കഴിഞ്ഞു.
View this post on Instagram
മകളുടെ ഈ നേട്ടത്തിലുള്ള അഭിനന്ദനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സൂര്യയും ജ്യോതികയും അറിയിച്ചു. “പ്രിയപ്പെട്ട ദിയാ, എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയ്ക്ക് പിന്നിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അർത്ഥവത്തായി സംസാരിക്കുന്ന ഈ ഡോക്യുമെന്ററി നിർമിച്ചതിൽ നിന്നെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു! നിന്റെ യാത്ര തുടരുക, ഈ പ്രശ്നത്തിലേക്ക് വെളിച്ചം വീശിയതിനു നന്ദി,” എന്നാണ് ജ്യോതിക കുറിച്ചത്.
View this post on Instagram
“പ്രിയ ദിയ, നീ ഈ ഡോക്യുമെന്ററി നിർമിച്ചതിൽ ഞാൻ അഭിമാനിക്കുന്നു! തിരശ്ശീലയ്ക്ക് പിന്നിലെ അതിശയപ്പെടുത്തുന്ന സ്ത്രീകൾക്ക് നീ എങ്ങനെയാണ് ശബ്ദം നൽകിയതെന്ന് കാണുന്നത് പ്രചോദനകരമാണ്, ഇത് നിന്റെ അദ്ഭുതകരമായ യാത്രയുടെ തുടക്കം മാത്രമാണെന്ന് എനിക്കറിയാം. നിന്റെ അഭിനിവേശം പിന്തുടരുക, നിന്റെ അപ്പയായതിൽ ഞാൻ അഭിമാനിക്കുന്നു, ഈ പാത നിന്നെ അടുത്തതായി എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുന്നു. എന്റെ സ്നേഹവും ആദരവും,”എന്നാണ് സൂര്യ കുറിച്ചത്.
മുംബൈയിലെ അസെന്റ് ഇന്റര്‍നാഷല്‍ സ്കൂളിലാണ് ദിയയും സഹോദരന് ദേവും പഠിക്കുന്നത്.
STORY HIGHLIGHT: suriya jyotika proud of daughter diyas documentary