പ്രേമലു ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ മനംകവർന്ന താരമാണ് മമിത ബൈജു. അഭിനയത്തിൽ മാത്രമല്ല ഫാഷനിലും ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഐഐഎഫ് അവാർഡിൽ തിളങ്ങിയ മമിത ബൈജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
View this post on Instagram
കറുത്ത സാരിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് വൈറലാകുന്നത്. ഐഐഎഫ് ഉത്സവ് അവാർഡിൽ പങ്കെടുത്ത ലുക്കാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കരയിൽ വൈറ്റ് എംബ്രോയ്ഡറി വർക്ക് ചെയ്ത സാരി വ്യത്യസ്തമായാണ് മമിത സ്റ്റൈൽ ചെയ്തിരിക്കുന്നത്. ജോബിന വിൻസന്റാണ് മമിത സ്റ്റൈൽ ചെയ്ത ഈ ഗ്ലാമറസ്സ് ലുക്കിന് പിന്നിൽ.
മലയാളത്തിൽ പ്രേമലു എന്ന ചിത്രത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ റിബെൽ എന്ന ചിത്രത്തിൽ മമിത ഈ വർഷം അഭിനയിക്കുകയുണ്ടായി. കൂടാതെ ദളപതി വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ൽ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് താരം.
STORY HIGHLIGHT: mamitha baiju new glamorous photoshoot