നടി, സംവിധായിക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സജിത മഠത്തില്‍. കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കേന്ദ്ര സംഗീതം നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സജിത മഠത്തില്‍. സജിതയുടെ സാമൂഹിക പ്രശ്‌നങ്ങളിലെ പരാമര്‍ശങ്ങള്‍ പലപ്പോഴും ചര്‍ച്ച ആയിട്ടുണ്ട്. ഡബ്ല്യുസിസിയുടെ സഹസ്ഥാപക അംഗങ്ങളില്‍ ഒരാളാണ് സജിത. ഇപ്പോളിതാ താരതമ്യേന പാര്‍വ്വതി തിരുവോത്തിനേക്കാള്‍ മഞ്ജു വാര്യര്‍ക്ക് എന്തുകൊണ്ട് സിനിമയില്‍ അവസരം ലഭിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സജിത മഠത്തില്‍.
‘മഞ്ജു ഇപ്പോഴും നമ്മുടെ മെമ്പറാണ്. മെമ്പറുമാണ് കഴിഞ്ഞ മീറ്റിങ്ങുകളില്‍ ഒക്കെ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്. ഓരോരുത്തരും അവരവരുടെ സമയത്തിന് അനുസരിച്ചും അവളുടെ കമ്മിറ്റ്‌മെന്റിന് അനുസരിച്ചുമാണ് ഇതില്‍ വോളണ്ടിയര്‍ ആയിട്ട് വര്‍ക്ക് ചെയ്യുന്നത്. എന്ന് പറയുമ്പോള്‍ നമുക്ക് മെമ്പര്‍ഷിപ്പ് ഒന്നുമില്ല. മഞ്ജു വാര്യരും പാര്‍വ്വതി തിരുവോത്തും രണ്ട് രീതിയിലായിരിക്കും ഇന്‍ഡസ്ട്രിക്ക് അകത്ത് പണി എടുക്കുന്നുണ്ടാവുക. ഡബ്ല്യൂസിസിയുടെ മെമ്പര്‍ ആയതുകൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാവില്ല എന്ന് ഞാന്‍ വിചാരിക്കുന്നില്ല. നമ്മള്‍ ഒരു ഇന്‍ഡസ്ട്രിയുടെ ഒരു ഗ്രൂപ്പിന്റെ അകത്തേക്ക്.. ഈയൊരു ഗ്രൂപ്പിന്റെ അകത്തേക്ക് പോയാല്‍ തന്നെ അതിന്റെ നെഗറ്റീവ് ആയിട്ടുള്ള വൈബ്‌സ് നമുക്ക് ഇങ്ങനെ വന്നുകൊണ്ടേയിരിക്കും.’ സജിത മഠത്തില്‍ പറഞ്ഞു.
മലയാള സിനിമയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സജിത മഠത്തില്‍ പങ്കുവെച്ച തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ബീന പോള്‍ എന്നിവരടങ്ങുന്ന ചിത്രം പങ്കിട്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ‘അന്ന് എന്തിനായിരുന്നു ഇത്രമേല്‍ ചിരിച്ചത്…’കാരവനിലിരുന്ന് ഫേസ് ബുക്കില്‍ പോസ്റ്റിടുന്നവര്‍’ എന്ന് ഞങ്ങളെ ഒരു പ്രമുഖന്‍ പൊതുവേദിയില്‍ വെച്ച് കളിയാക്കിയ ദിവസമായിരുന്നു അതെന്ന് നല്ല ഓര്‍മ്മയുണ്ട്…. പ്രമുഖരേ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ട്… ഈ തറയില്‍ കാലുറപ്പിച്ചു തന്നെ…’ എന്നാണ് സജിത മഠത്തില്‍ കുറിച്ചത്.