വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോള്‍ ഇതാ തെറ്റ് ചെയ്ത ഒരു സുഹൃത്തിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
‘തെറ്റ് ചെയ്തിട്ടുള്ള ഒരാളുടെ കൂടെ നില്ക്കുക എന്ന് പറയുന്നത്.. കൂടെ നില്‍ക്കുമായിരിക്കാം പക്ഷെ ഇപ്പോള്‍ എനിക്ക് പറയാന്‍ പറ്റുമെങ്കില്‍ ഞാന്‍ അവരുടെ അടുത്ത് പറയും, നിങ്ങള്‍ക്ക് അങ്ങനെ എന്തെങ്കിലും ചെയ്യാനുള്ള ഒരു ഓപ്ഷന് ഉണ്ടെങ്കില്‍.. നിങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് അംഗീകരിക്കുക, അതിനുള്ളത് എന്താണെന്ന് വെച്ചാല്‍ അത് ഏറ്റെടുക്കുക എന്ന് മാത്രമേ പറയുകയുള്ളൂ. മറച്ചു വെച്ചിട്ട് നീ അങ്ങനെയുള്ള സാധനങ്ങളില്‍ ഞാന്‍ പറയില്ല. ചെറിയ ചെറിയ സാധനങ്ങള്‍, ചെറിയ ചെറിയ കള്ളത്തരങ്ങള്‍ കാണിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ കൂടെ നില്ക്കും. വലിയ വലിയ ഇഷ്യൂസ് ആകുമ്പോള്‍ നമ്മള് അങ്ങനെയല്ലല്ലോ. നമ്മുടെ കൂടെ നില്ക്കുന്നവരോട് നമ്മള് അങ്ങനെയല്ല ചെയ്യേണ്ടത്. നമ്മുടെ സുഹൃത്താണെന്നുണ്ടെങ്കില് നമ്മള് അവരോട് അങ്ങനെയല്ല ചെയ്യേണ്ടത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.’ നിഖില വിമല്‍ പറഞ്ഞു.
അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയ അനുഭവത്തെക്കുറിച്ചും നിഖില സംസാരിച്ചു. ‘മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ കുറെയൊക്കെ ഞങ്ങള്‍ ഒരു പരിധിവരെ സിംഗിള്‍ ടേക്ക് ആര്‍ട്ടിസ്റ്റ് ആണ്. എനിക്ക് എപ്പോഴും ഞാന്‍ കോണ്‍ഫിഡന്റ് ആയിരിക്കുന്നത് എന്റെ ഫസ്റ്റ് ടേക്കില്‍ ആണ്. എന്റെ ഒരു ഫസ്റ്റ് ടേക്ക് എന്ന് പറയുന്നത് പുള്ളിയുടെ മുപ്പതാമത്തെ ടേക്ക് ആണ്. അപ്പോള്‍ ഭയങ്കര നന്നായിട്ടാണ് നമ്മള് ആദ്യത്തെ ടേക്ക് പെര്‍ഫോം ചെയ്തത് എന്നുവച്ചാല്‍, പുള്ളി അത് എടുക്കുന്നില്ല. 30 ടേക്ക് ആകുമ്പോഴേക്കും എനിക്ക് ഞാന്‍ എന്താ ചെയ്തതെന്ന് പോലും ഓര്‍മ്മ കാണില്ല. ഇരുപതാമത്തെ ടേക്ക് ആയിരിക്കും ചിലപ്പോള്‍ പുള്ളി എടുക്കുന്നത്. ചിലപ്പോള്‍ ഇരുപത്തൊന്നാമത്തെതായിരിക്കും. 30 വരെ ചിലപ്പോള്‍ നമ്മള് പോകാറുണ്ട്. അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ഞാന്‍ ആലോചിച്ചിട്ടുണ്ട്.’ നിഖില വിമല്‍ പറഞ്ഞു.