Celebrities

‘മൂന്ന്മാസത്തോളം അയാള്‍ എന്നെ പറ്റിച്ചു, അതിന് ശേഷം ഞാന്‍ ഒറ്റയ്ക്ക് പോകില്ല’: ശ്രീവിദ്യ മുല്ലച്ചേരി

സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്ത നടി ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന ശ്രീവിദ്യ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇപ്പോളിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഒരു പ്രയാസ ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘എന്റെ അമ്മമ്മ ഹോസ്പിറ്റലില്‍ ആയിരുന്നു ആ സമയത്ത്. ഒരു രണ്ടുമാസം മുന്‍പേ തമിഴ് പടത്തിന്റെ കഥ പറയാം എന്ന് പറഞ്ഞ് അവിടുത്തെ ഒരു ഫേമസ് സംവിധായകന്റെ അസിസ്റ്റന്റ് ആണ് എന്ന് പറഞ്ഞ് എന്നെ ഒരു പുള്ളിക്കാരന്‍ വിളിച്ചു. ആദ്യം എനിക്ക് മെയിലാണ് അയച്ചത്. ഫുള്‍ ഇംഗ്ലീഷില്‍ എനിക്ക് അതിന്റെ സ്‌ക്രിപ്റ്റ് അയച്ചു. അതും നല്ല സ്‌ക്രിപ്റ്റ്. അങ്ങനെ പുള്ളി എന്നെ ഇടയ്ക്ക് വിളിക്കും, ഓരോ കാര്യങ്ങളൊക്കെ സംസാരിക്കും. അങ്ങനെ നമുക്ക് അടുത്ത മാസം കാണാം എന്ന് പറഞ്ഞു. അപ്പോള്‍ ഞാനില്ലായിരുന്നു. ഞാന്‍ ഉള്ളപ്പോള്‍ പള്ളിയില്ല. പുള്ളി ചെന്നൈയില്‍ നിന്നാണ് വരുന്നത് എന്നൊക്കെ പറഞ്ഞു.’

‘ഒരു ദിവസം എനിക്ക് ആറാമത്തെ എന്തോ കോള്‍ വന്നു. ആ സമയത്ത് ഞാന്‍ കാസര്‍ഗോഡ് ഹോസ്പിറ്റലില്‍ നില്‍ക്കുകയാണ്. വൈകുന്നേരം 6 മണിക്ക് പുള്ളി എന്നെ വിളിച്ചു. പുള്ളി എന്നോട് സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ ഒരു വാക്ക് എന്തോ സ്ലിപ്പായി. എന്ന് പറഞ്ഞാല്‍, പുള്ളി എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്കിങ്ങനെ താല്‍പ്പര്യമുണ്ട് ശ്രീവിദ്യ എന്ന്. അപ്പോള്‍ തമിഴും മലയാളവും മിക്‌സ് ചെയ്തിട്ടാണ് പുള്ളി സംസാരിക്കുന്നത്. ചെന്നൈയില്‍ ആണല്ലോ. അപ്പോള്‍ ഞാന്‍ അതൊന്നുമല്ല ശ്രദ്ധിച്ചത്, പുള്ളി സംസാരിക്കുന്നതിന്റെ ഇടയ്ക്ക്, നമ്മുടെ നാട്ടിലൊക്കെ നമുക്കറിയാം.. ചില വാക്കുകള്‍ നമ്മുടെ നാട്ടിലെ ഉള്ളൂ.. അപ്പോള്‍ ഇങ്ങനെ സ്ലിപ്പ് ആയത് കേട്ടപ്പോള്‍ ഞാന്‍ അങ്ങ് പുള്ളിയോട് ചോദിച്ചു, നിങ്ങള്‍ കാസര്‍ഗോഡ് അല്ലേ എന്ന്.’

‘അപ്പോള്‍ പുള്ളി പറഞ്ഞു, ഞാന്‍ കാസര്‍ഗോടാണ് നീ എന്ത് ചെയ്യും എന്ന്. അങ്ങനെ പുള്ളിയുടെ സ്വഭാവം മൊത്തം മാറി. എനിക്കത് വല്ലാണ്ട് വിഷമമായി. കാരണം ഒരു മൂന്നുമാസമായി ഇയാള്‍ ഇങ്ങനെ വിളിക്കുന്നുണ്ട്. അപ്പോള്‍ ആര്‍ക്കും എന്നെ പറ്റിക്കാം എന്നൊരു ഇത്. അങ്ങനെ ആ സമയത്ത് എന്റെ ഏട്ടന്‍ കൂടെ ഉണ്ടായിരുന്നു. ഞാനും ഏട്ടനും കൂടെ കാസര്‍ഗോഡ് വനിത പോലീസ് സ്റ്റേഷനില്‍ പോയി. ഞാന്‍ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു. എനിക്ക് വല്ലാതെ വിഷമമായിരുന്നു. പിറ്റേദിവസം അയാളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഞാന്‍ അങ്ങോട്ട് ചെന്നപ്പോഴേക്കും ആണ് അറിയുന്നത് അയാള്‍ പറഞ്ഞത് മൊത്തം കള്ളമായിരുന്നു എന്ന്.’

‘പക്കാ എന്റെ ഭാഷയില്‍ എന്റെ നാട്ടുകാര് സംസാരിക്കുന്നതുപോലെ സംസാരിക്കുന്നു. എന്റെ വീട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അപ്പുറത്തുള്ള ഒരു ചേട്ടനാണ് പുള്ളി. എന്നെ കണ്ടതും ഓടിവന്ന് എന്റെ കാലില്‍ പിടിച്ച് സോറി പറഞ്ഞു. ഞാന്‍ ഒന്നും ചെയ്യില്ല.. അങ്ങനെയാണ്… ഇങ്ങനെയാ… എന്നൊക്കെ പറഞ്ഞു. എനിക്ക് അത് വല്ലാണ്ട് ഹേര്‍ട്ട് ചെയ്തു. കാരണം ആര്‍ക്കും എന്നെ പറ്റിക്കാം എന്നത്. കാരണം മൂന്നുമാസത്തോളം ആയി. എനിക്കത് ഭയങ്കരമായിട്ട് വിഷമമായി. പക്ഷേ ഞാന്‍ പിന്നെ ഒറ്റയ്ക്ക് പോകില്ല. എനിക്ക് ഇപ്പോഴും പേടിയാണ് അവിടെ. അതെനിക്ക് ഇപ്പോഴും വലിയ വിഷമമാണ്. മൂന്നുമാസത്തോളം എന്നെ പറ്റിച്ചു.’ ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞു.