അമേരിക്കയിലെത്തി ഗായിക സിത്താര കൃഷ്ണകുമാറിനു സർപ്രൈസ് നൽകിയിരിക്കുന്നുകയാണ് ഭർത്താവ് ഡോ.സജീഷും മകൾ സാവൻ ഋതു എന്ന സായുവും. വ്യത്യസ്ത ആലാപനത്തിലൂടെ ആസ്വാദക മനസില്‍ ഇടം നേടിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സിത്താരയെപ്പോലെതന്നെ സിത്താരയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് സിത്താര അമേരിക്കയ്ക്കു പോയത്. ഡോക്ടര്‍ സജീഷായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെയായി സർപ്രൈസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘അങ്ങനെ അവർ അമേരിക്കയിൽ എത്തിയിരിക്കുകയാണ് സൂർത്തുക്കളേ’ എന്നാണ് കുറിപ്പിന്റെ തുടക്കം. സർപ്രൈസ് ഒരുക്കാൻ സഹായിച്ച സുഹൃത്തുക്കളെക്കുറിച്ചും സജീഷ് പങ്കുവെച്ച കുറിപ്പിലൂടെ വിവരിച്ചു. ന്യൂയോർക്കിലെ ഗ്ലെൻ കോവ് എന്ന നഗരത്തിലെ വീട്ടിലാണ് സജീഷും സായുവും സിത്താരയെയും കാത്തിരുന്നത്.
അപ്രതീക്ഷിതമായി വന്നെത്തിയ കുടുംബത്തെ കണ്ടുള്ള സിത്താരയുടെ പ്രതികരണവും വീഡിയോയിലൂടെ കാണാം. ഇതാരിത്, ഇതെപ്പോ, എപ്പോള്‍ പോന്നു എന്നായിരുന്നു സിതാര ചോദിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അമ്മയ്ക്ക് സർപ്രൈസ് കൊടുക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു കമെന്റുകൾ. വീഡിയോയ്ക്ക് താഴെ ‘സർപ്രൈസ് തരാൻ എന്ന പേരിൽ അമ്മയെ കൂട്ടാതെ അമേരിക്കയിൽ അടിച്ചുപൊളിക്കാൻ വന്ന അച്ഛനും മകളും’ എന്ന രസകരമായ കമന്റ് സിത്താരയും പങ്കിട്ടു.
STORY HIGHLIGHT: sithara krishnakumar got a special surprise from sajish and sayu