Celebrities

സമൂഹമാധ്യമത്തിലൂടെ വീട് വാങ്ങാൻ ആളെത്തേടി ഗോപി സുന്ദർ; കൊച്ചി വിടുകയാണോ എന്ന് ആരാധകര്‍ – gopi sundar plans to sell his thrippunithura house

ഗോപി സുന്ദറിന്റെ സംഗീതം എന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്നവയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റുകളാണ് ഗോപി സുന്ദർ സമ്മാനിച്ചത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ഒരു വീട് വിൽപനയ്ക്ക് വെച്ചിരിക്കുന്ന കാര്യമാണ് ഗോപി സുന്ദർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നത്. തൃപ്പൂണിത്തുറയിലെ ഹിൽപാലസിന് അടുത്തുള്ള വീടാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മാനേജരുടെ ഫോൺ നമ്പറാണ് വിവരങ്ങൾ അന്വേഷിക്കാനായി കൊടുത്തിരിക്കുന്നത്. വിശദ വിവരങ്ങൾ അന്വേഷിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ. എന്തിനാണ് താരം ഇപ്പോൾ വീട് വിൽക്കുന്നതെന്ന സംശയവും ആരാധകർക്കുണ്ട്.

ആലപ്പുഴയില്‍ താരത്തിന് സ്വന്തമായി ഒരു ലക്ഷ്വറി വില്ലയുണ്ട്. മ്യൂസിക് പ്രൊഡക്ഷൻ ​ഹബ് എന്ന ​ഗോപി സുന്ദറിന്റെ സം​ഗീത സ്ഥാപനം പ്രവർത്തിക്കുന്നത് ഇവിടെയാണ്. കൊച്ചിയിലെ വീട് ഉപേക്ഷിച്ച് തന്റെ വില്ലയിലേക്ക് താമസം മാറാനാണോ തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. വ്യക്തി ജീവിതത്തിലെ തീരുമാനങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും ശ്രദ്ധാകേന്ദ്രമാകാറുള്ള ആൾ കൂടിയാണ് ഗോപി സുന്ദർ.

STORYY HIGHLIGHT: gopi sundar plans to sell his thrippunithura house