മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയാമണി. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അഭിനയ രംഗത്ത് ഇത്രയധികം തിളങ്ങി നിൽക്കുന്ന താരമായിരുന്നാലും വിവാഹശേഷം പ്രിയാമണി നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിലൂടെയാണ് താരം മുസ്തഫയുമായുള്ള ബന്ധത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടിവന്ന ട്രോളുകളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. കുടുംബത്തിന്റെ സമ്മതത്തോടെ നടന്ന വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാന്‍ ഏറെ ആവേശമായിരുന്നു. എന്നാൽ വിവരം പങ്കുവെച്ചതോടെ വെറുപ്പുളവാകുന്ന കമന്റുകള്‍ മാത്രമായിരുന്നു പ്രതികരണം. തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ‘ജിഹാദ്, മുസ്ലിം, നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും’ തുടങ്ങിയ സന്ദേശങ്ങളായിരുന്നു ലഭിച്ചത്. ഇതെല്ലാം മനസ് മടുപ്പിക്കുന്നതായിരുന്നു. അടുത്തിടെ ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയും ഇത്തരത്തിലുള്ള കമന്‍റുകള്‍ ലഭിച്ചുവെന്നും താരം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഈദ് പോസ്റ്റിന് ശേഷം ആരോ താന്‍ ഇസ്‌ലാം മതം സ്വീകരിച്ചെന്ന് ആരോപിച്ചു. ഞാന്‍ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? അത് എന്റെ തീരുമാനമാണ്. വിവാഹത്തിന് മുന്‍പ് തന്നെ താന്‍ മതം മാറില്ലെന്ന് മുസ്തഫയെ അറിയിച്ചിരുന്നു. താന്‍ ഒരു ഹിന്ദുവായി ജനിച്ചയാളാണ്. എല്ലായ്‌പ്പോഴും തന്‍റെ വിശ്വാസത്തെ പിന്തുടരുമെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. ഇത്തരം നെഗറ്റീവിറ്റിക്ക് ഇപ്പോള്‍ ശ്രദ്ധകൊടുക്കാറില്ലെന്നും താരം വ്യക്തമാക്കി.
വിവാഹം കഴിഞ്ഞതിന് ശേഷവും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലാണ് ഇരുവരും. അതുകൊണ്ട് തന്നെ മൂന്ന് മാസത്തിലൊരിക്കലാണ് ഇരുവരും തമ്മിൽ കാണുന്നതെന്നും പ്രിയാമണി പറഞ്ഞു.
ഐ.പി.എല്‍. ടൂര്‍ണമെന്റിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. പിന്നാലെ ഒരു ടി.വി. റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സരത്തിനിടെ മുസ്തഫ പ്രിയാമണിയോട് വിവാഹാഭ്യര്‍ഥ നടത്തുകയായിരുന്നു.
STORY HIGHLIGHTR: priyamani said that the negative comments she received after her marriage