സുജോയ് ഘോഷ് സംവിധാനം ചെയ്ത് വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് കഹാനി. ഇന്ത്യ ഒട്ടാകെ ചര്‍ച്ച ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ വിദ്യാ ബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കഹാനി എന്ന ചിത്രം നേടിയെടുത്തിരുന്നു. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം നേടിയെടുത്തത് 79.20 കോടി രൂപയാണ്.
കുറഞ്ഞ ബജറ്റിൽ എടുത്ത ചിത്രമായതിനാൽ തന്നെ വിദ്യാബാലനായിരുന്നു ബുദ്ധിമുട്ടുകൾ അനുഭവിച്ചതെന്ന് പറയുകയാണ് കഹാനിയുടെ സംവിധായകൻ സുജോയ് ഘോഷ്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാബാലന് പോലും ഒരു കാരവാന്‍ നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് റോഡരികിൽ നിര്‍ത്തിയിട്ട ഇന്നോവ കാർ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളിലിരുന്നായിരുന്നു വസ്ത്രം മാറിയതെന്നും സുജോയ് ഘോഷ് പറഞ്ഞു.
എന്നാൽ ഇതിൽ പരിഭവമൊന്നും വിദ്യ പറഞ്ഞില്ലെന്നും സിനിമയോടും കഥാപാത്രത്തോടും അവർക്ക് വളരെയധികം പ്രതിബദ്ധതയുണ്ടായിരുന്നുവെന്നും സുജോയ് ഘോഷ് പറഞ്ഞു. കുറഞ്ഞ സൗകര്യങ്ങൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് വിദ്യാബാലന് ചിത്രത്തിൽ നിന്നും പിന്മാറാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ ചിത്രം നിന്നു പോകുമെന്ന് അവർക്ക് അറിയാം. വിദ്യ നൽകിയ വാക്കിന്റെ പുറത്താണ് സിനിമ പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ അഭിനയിച്ച ആർക്കും അന്ന് കാരവാൻ സൗകര്യം ഉണ്ടായിരുന്നില്ല. അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള ആ കാലഘട്ടത്തിലെ അഭിനേതാക്കള്‍ അവരുടെ വാക്കിനോട് കൂറുപുലര്‍ത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHT: sujoy ghosh talks about the difficulties he faced while shooting the movie kahani