ചേരുവകൾ
റവ: 1 കപ്പ്
മൈദ : 2 ടീസ്പൂൺ
ഉപ്പ്
വെള്ളം
എണ്ണ
ഉരുളക്കിഴങ്ങ്: 1
കറുത്ത ചെറുപയർ (കടല) :1/2 കപ്പ്
സവാള: 1 ചെറുത്
മല്ലിയില
മുളകുപൊടി: 1/2 ടീസ്പൂൺ
ജീരകപ്പൊടി: 1/2 ടീസ്പൂൺ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയെടുത്ത് അതിലേക്ക് 2 ടേബിൾസ്പൂൺ മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. കുറേശെ ആയി വെള്ളം ചേർത്ത് 6 മിനിറ്റ് നേരം കുഴച്ചു കുറച്ച് കട്ടിയുള്ള മാവുണ്ടാക്കുക. 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ഇനി അതിലേക്കുള്ള ഫില്ലിങ്ങും ചട്ട്ണിയും ഉണ്ടാക്കാം. ചട്ണിക്കായി കുറച്ചധികം പുളിയെടുത്ത് 20 മിനിറ്റ് വെള്ളത്തിലിട്ടു പിഴിഞ്ഞെടുക്കുക. പുളിവെള്ളം ഒരു പാനിൽ ഒഴിച്ച് അതിലേക്ക് കുരു കളഞ്ഞ 5 ഈത്തപ്പഴവും കാൽ കപ്പ് ശർക്കരപാനിയും 1 ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം മിക്സ് ചെയ്ത് മീഡിയം തീയിൽ 5 മിനിറ്റ് വെക്കുക. ശേഷം ഇറക്കി വെച്ച് തണുക്കുമ്പോൾ ടേസ്റ്റ് നോക്കി ചെറിയ പാത്രത്തിലേക്ക് മാറ്റിക്കോളൂ. ഒരു പൊട്ടറ്റോ പുഴുങ്ങി സ്പൂൺ വെച്ച് ഉടച്ചു അതിലേക്ക് പുഴുങ്ങിയ കടലയും ചെറുതായി മുറിച്ച സവാളയും മല്ലിയില, മുളക്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, ഉപ്പ് ച്ചാട്ട് മസാല ചേർത്ത് മിക്സ് ചെയ്താൽ ഫില്ലിംഗ് റെഡി. കുറച്ച് പുതിന, മല്ലിയില, പച്ചമുളക്, ഇഞ്ചി ചെറുനാരങ്ങ പിഴിഞ്ഞ് മിക്സിയിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് 2 കപ്പ് വെള്ളവും അര ടീസ്പൂൺ വീതം ജീരകംപ്പൊടിയും മുളകുപൊടിയും കുറച്ച് ഉപ്പും കുറച്ച് പുളിവെള്ളവും ചേർത്താൽ പാനിയും റെഡി. ഇനി മാവ് പരത്തി ചെറിയ മോൾഡ് വെച്ച് കട്ട് ചെയ്ത് എണ്ണയിൽ പൊരിക്കാം. പൂരി പൊട്ടിച്ചു നേരത്തെ ഉണ്ടാക്കിയ ഫില്ലിങ്ങും ചട്ണിയും പാനിയും ഒഴിച്ച് കഴിച്ചോളൂ.