മലയാള സിനിമയിലെ വളരെ മികച്ച ഒരു കൂട്ടുകെട്ടായിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിൽ നിരവധി സിനിമകളാണ് പുറത്ത് വന്നിട്ടുള്ളത് ഈ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുന്ന ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു ഇവരുടെത് എന്നാൽ ഒരു സമയത്ത് ഇരുവരും തമ്മിൽ ചെറിയൊരു പിണക്കം വന്നു എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് സത്യൻ അന്തിക്കാട് തന്നെയാണ്.
ഞാൻ ലാലിന്റെ ഒപ്പം വർക്ക് ചെയ്യുന്ന സമയത്ത് സാധാരണയായി ലാലിന്റെ ഡേറ്റ് വാങ്ങാറില്ല. ഞാൻ എന്റെ സിനിമയിലേക്ക് വരികയാണ് ചെയ്യുന്നത്. പിന്നെ പിന്നെ ഒരു വലിയ വിപണന സിനിമയുടെ ഭാഗമായി മാറിയപ്പോൾ ലാലിന് അങ്ങനെ ഡേറ്റുകൾ തരാൻ സാധിക്കാതെയായി. അങ്ങനെ ഞാൻ ലാലിനെ ബുദ്ധിമുട്ടിക്കാതെയായി. അദ്ദേഹത്തിന്റെ സിനിമകളിൽ മറ്റു നായകന്മാരെ വച്ച് ഞാൻ അഭിനയിപ്പിച്ചു ജയറാമിനെ പോലുള്ളവർ അദ്ദേഹത്തിനു വേണ്ടി എഴുതിയിട്ടുള്ള പല സിനിമകളിലും നായകന്മാരായി മാറി. പിന്നീട് ഒരിക്കൽ ആണ് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ടാണ് ലാലിനെ സിനിമയിലേക്ക് വിളിക്കാത്തത് എന്ന്
അപ്പോഴും ഞാൻ ലാലുമായി സിനിമ ചെയ്തിട്ട് 10 വർഷത്തിൽ മേലെയായി എന്ന് ചിന്തിക്കുന്നില്ല. ലാലിനോട് എനിക്കെന്തോ പിണക്കം ഉണ്ടോ എന്ന് ലാല് പറഞ്ഞു എന്നും പറഞ്ഞു ഒരിക്കൽ ഞാൻ ഇരുവർ എന്ന സിനിമ കണ്ടപ്പോൾ എനിക്ക് ലാലിനെ അപ്പോൾ തന്നെ വിളിക്കണമെന്ന് തോന്നി. അത്രയ്ക്ക് മനോഹരമാണ് ആ സിനിമയിലെ പെർഫോമൻസ്. ബൂത്തിൽ കയറി വിളിക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്നാൽ വീട്ടിൽ പോയി വിരിച്ചു കൂടെ എന്ന് എന്നോട് ചോദിച്ചു. ഭാര്യ പറ്റില്ല അത്രയും സമയം എനിക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല ഇപ്പോൾ തന്നെ വിളിച്ച് എനിക്ക് അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് പറഞ്ഞു ഞാൻ വിളിക്കുമ്പോൾ ഗോവയിൽ ഒരു സിനിമയുടെ സെറ്റിൽ ആണ് ലാൽ അങ്ങനെയാണ് ഞങ്ങൾക്കിടയിലെ ആ പിണക്കം മാറുന്നത്.
story highlight;sathyan anthikad talkes mohanlal