Celebrities

ജയം രവിയും പ്രിയങ്ക മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞൊ.? സത്യാവസ്ഥ ഇത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ജയം രവി വലിയ തോതിലുള്ള വിമർശനം ഏൽക്കുകയാണ്

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വലിയതോതിൽ ശ്രദ്ധ നേടിയ വാർത്തയാണ് നടൻ ജയൻ രവിയും ഭാര്യയും തമ്മിലുള്ള വിവാഹമോചനം. ട്വിറ്ററിലൂടെയാണ് തന്റെ ഭാര്യയുമായുള്ള ബന്ധം താൻ വേർപ്പെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ട് ജയൻ രവി തന്നെയാണ് തുടർന്ന് വിവാഹമോചന വാർത്തയെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഭാര്യയും രംഗത്ത് വന്നിരുന്നു. എന്നാൽ തനിക്ക് വിവാഹമോചനത്തിനോടാണ് താല്പര്യം എന്നും മക്കളെ തനിക്ക് വേണമെന്ന് ഒക്കെ വ്യക്തമായി തന്നെ ജയം രവി പറയുകയും ചെയ്തിരുന്നു മാത്രമല്ല തന്റെ സ്വാതന്ത്ര്യത്തിലേക്കാണ് ഭാര്യയുടെ കടന്നുകയറ്റം എന്നും വ്യക്തമാക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ജയം രവി വലിയ തോതിലുള്ള വിമർശനം ഏൽക്കുകയാണ് ജയം രവി മാത്രമല്ല നടി പ്രിയങ്ക മോഹനും വലിയ തോതിൽ വിമർശനം ഏൽക്കുകയാണ്. അതിന് കാരണം ഇരുവരുടെയും കുറച്ച് നാളുകൾക്ക് മുൻപ് പ്രചരിച്ച ചിത്രങ്ങളായിരുന്നു ഭാര്യയുമായുള്ള വിവാഹമോചനം നേടുന്നതിന് മുൻപ് തന്നെ ജയം രവി പ്രിയങ്ക മോഹനുമായി വിവാഹനിശ്ചയം നടത്തി എന്ന് തരത്തിലുള്ള ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇരുവരും മാലയിട്ട് നിൽക്കുന്ന ഈ ചിത്രങ്ങൾ വളരെ വേഗം വൈറലായി മാറി

ഈ ചിത്രങ്ങൾക്ക് വലിയതോതിൽ സൈബർ ആക്രമണം നേരിടേണ്ടതായി വരികയായിരുന്നു ജയം രവിക്ക്. എന്നാൽ ഈ ചിത്രത്തിന്റെ യഥാർത്ഥ സത്യാവസ്ഥ ഇതല്ല സത്യത്തിൽ ഒരു സിനിമയുടെ ഭാഗമായി എടുത്തതാണ് ജയം രവി നായകനായ എത്തുന്ന ബ്രദേഴ്സ് എന്ന ഏറ്റവും പുതിയ സിനിമയുടെ ഒരു പ്രമോഷൻ രീതിയായിരുന്നു ഇത് ഒരു വ്യത്യസ്തമായ പ്രമോഷൻ രീതിക്ക് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്നാൽ ഇത് പലർക്കും മനസ്സിലാവാതെ നടനെ കുറ്റക്കാരൻ ആക്കുകയായിരുന്നു ചെയ്തത്
Story Highlights ; Jayam Ravi and Priyanka mohan