നല്ല പഞ്ഞിപോലെ സോഫ്റ്റായ കള്ളപ്പം തയ്യാറാക്കിയെടുക്കാം വീട്ടിൽ തന്നെ എളുപ്പത്തിൽ.
ചേരുവകൾ
- പച്ചരി – 2 കപ്പ്
- ചോറ് – 1 കപ്പ്
- കട്ടിയുള്ള തേങ്ങാപാൽ – 1/2 കപ്പ്
- യീസ്റ്റ് – 1/2 ടീസ്പൂൺ
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ചെറു ചൂടുവെള്ളം – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ചുവന്നുള്ളി – 1 ചെറുത്
- ജീരകം- 2 നുള്ള്
പാകം ചെയ്യുന്ന വിധം
പഞ്ചസാര, യീസ്റ്റ്, ചെറു ചൂടുവെള്ളം ഒന്നിച്ചു ചേർത്ത് 5 – 10 മിനിറ്റു നേരം മാറ്റിവയ്ക്കുക.
പച്ചരിയിൽ കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കാം ഇതിലേക്ക് ചോറ്, തേങ്ങാപാൽ എന്നിവയും മിക്സ് ചെയ്ത് മാവ് രൂപത്തിലാക്കാം ശേഷം യീസ്റ്റ് മിശ്രിതം ചേർത്ത് 6- 8 മണിക്കൂർ നേരത്തേയ്ക്ക് മാറ്റി വയ്ക്കാം. തേങ്ങ ചിരകിയത്, ചുവന്നുള്ളി, ജീരകം എന്നിവ അരച്ച് മാവിലേക്ക് ചേർക്കാവുന്നതാണ്. നല്ലവണ്ണം മിക്സ് ചെയ്ത് അപ്പം ചൂട്ടെടുക്കാം.
STORY HIGHLIGHT: kallappom