ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡില്‍ തരംഗം തീര്‍ത്ത താരമാണ് കത്രീന കൈഫ്. സ്‌റ്റേജ് ഷോകളിലും മറ്റ് ആഘോഷപരിപാടികളിലുമൊക്കെ എത്തുന്ന കത്രീന പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. നവരാത്രി ആഘോഷത്തിനായി അതീവ സുന്ദരിയായി എത്തിയ കത്രീനയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷന്‍ സെന്‍സിന് പേരുകേട്ട കത്രീനയുടെ ഈ ലുക്കിലുള്ള ഫോട്ടോകള്‍ അതിവേഗം വൈറലായെങ്കിലും മറ്റൊരു പ്രധാന കാര്യമാണ് ആരാധകര്‍ ശ്രദ്ധിച്ചത്.
View this post on Instagram
നടിയുടെ വലതുകൈയുടെ പിന്നില്‍ കറുത്തതായി കാണപ്പെട്ട വസ്തു എന്താണെന്നായിരുന്നു ആരാധകര്‍ തിരക്കിയത്. കൈയ്യിലെ കറുത്ത പാച്ച് നടിക്ക് എന്തോ ആരോഗ്യ പ്രശ്നം ഉള്ളത് സൂചിപ്പിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്. കത്രീനയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ, അത് ഒരു ഒരു മെഡിക്കൽ പാച്ച് പോലെ തോന്നുന്നു., അവര്‍ ഓക്കെയാണോ? തുടങ്ങിയ നിരവധി സംശയങ്ങളാണ് വൈറലായ ചിത്രത്തിന് അടിയില്‍ വരുന്നത്.
എന്നാല്‍ ഇത് ഹെല്‍ത്ത് മോണിറ്ററിങ് നടത്താനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്. വ്യക്തമായി പറഞ്ഞാല്‍ ഗ്ലൂക്കോസ് മോണിറ്ററിങ് ഡിവൈസ് പാച്ച്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനായാണ് ഇത് ഉപയോഗിക്കുന്നത്. ഫിറ്റ്നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന കത്രീന ഇത്തരം ഒരു പാച്ച് ഉപയോഗിക്കുന്നതില്‍ അത്ഭുതമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
STORY HIGHLIGHT: katrina kaif wears health monitor on her arm navaratri festival