മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര പുത്രിയാണ് മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി. മീനാക്ഷിയുടെ സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് താരത്തിനുള്ള താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മീനാക്ഷി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പുതിയൊരു ചിത്രമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോൾ താരം അണിഞ്ഞിരുന്ന ഗൗൺ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
കോപ്പർ കളറിൽ ഉള്ളതായിരുന്നു ഈ ഒരു ഗൗൺ.. അതേ ഗൗണിലുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇത്. താരത്തിന്റെ ഈ ചിത്രങ്ങൾ കണ്ട് മികച്ച കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത് അമ്മ മഞ്ജു വാര്യരെ പോലെ ഇരിക്കുന്നു എന്ന് പലരും കമന്റ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കമന്റ് ചെയ്യുന്നത് നടി കൃതി ഷെട്ടിയെപ്പോലെയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ആദ്യം കണ്ടപ്പോൾ കൃതിയാണ് എന്ന് തെറ്റിദ്ധരിച്ചു പോയിരുന്നു പിന്നീട് നോക്കിയപ്പോഴാണ് മീനുകുട്ടി ആണ് എന്ന് മനസ്സിലാക്കിയത്. ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്
മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് മായാമോഹിനി എന്ന ചിത്രത്തിൽ ദിലീപ് പെൻഷൻ കെട്ടിയത് പോലെ ഇരിക്കുന്നു എന്നാണ്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് ഈ ചിത്രങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത്. വലിയൊരു ആരാധകനിര തന്നെയാണ് താരത്തിന് സ്വന്തമായി ഉള്ളത് ഒറ്റ സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരം ഓരോ പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പലരും എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയും കമന്റുകൾക്ക് റിപ്ലൈ കൊടുക്കുകയും ഒന്നും ചെയ്യുന്ന ആളല്ല താരം എന്നുകൂടി മനസ്സിലാക്കണം. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലാതെ ഇരുന്നിട്ട് പോലും നിരവധി ആളുകളാണ് താരത്തിന്റെ വിശേഷങ്ങൾ തിരക്കി എത്തുന്നത്