Celebrities

ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്; നടൻ ‘ഗോട്ടിൽ’ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ | vijay-gifts-luxury-watch-sivakarthikeyan

ദ ഗോട്ട് എന്ന ചിത്രത്തില്‍ വിജയിക്കൊപ്പം അതിഥി വേഷത്തില്‍ ശിവ കാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ ശിവകർത്തികേയന്റെ അതിഥി വേഷത്തെ സ്വീകരിച്ചത്. തമിഴിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ താരമാണ് ടിവി രംഗത്ത് നിന്നും വന്ന് ഹിറ്റുകള്‍ തീര്‍ത്ത ശിവകാര്‍ത്തികേയന്‍. ഗോട്ടിലെ വിജയ് ശിവ സംഭാഷണം എന്നാല്‍ മറ്റൊരു രീതിയിലാണ് തമിഴകം ഏറ്റെടുത്തത്.

അടുത്ത ചിത്രത്തോടെ തന്‍റെ സിനിമ കരിയര്‍ രാഷ്ട്രീയത്തിന് വേണ്ടി അവസാനിക്കുന്ന വിജയ് തന്‍റെ പിന്‍ഗാമിയെ കാണിച്ചു തരുകയാണ് എന്ന രീതിയിലാണ് ശിവകാര്‍ത്തികേയന്‍റെ ഗസ്റ്റ് റോള്‍ വ്യാഖ്യാനിക്കപ്പെട്ടത്. ഒപ്പം വിജയ് തന്‍റെ കൈയ്യിലെ തോക്ക് ശിവകാര്‍ത്തികേയന് കൈമാറുന്ന രംഗം ഏറെ ഫാന്‍ തിയറികള്‍ക്ക് കാരണമായി. ഇത് അടുത്ത ദളപതിയെ വിജയ് തന്നെ കാട്ടിതന്നു എന്ന രീതിയിലാണ് ചര്‍ച്ചകള്‍ പോയത്.

ഇപ്പോഴിതാ ‘ഗോട്ട്’ സിനിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കയ്യടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകിയിരിക്കുകയാണ് വിജയ്. സിനിമയിൽ പ്രതിഫലം മേടിക്കാതെയാണ് ശിവകാർത്തികേയൻ അഭിനയിച്ചത്.

ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് നടന് സമ്മാനിക്കുകയായിരുന്നു. ശിവയുടെ കയ്യിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വിഡിയോ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.

CONTENT HIGHLIGHT: vijay-gifts-luxury-watch-sivakarthikeyan

Latest News