മലയാള സിനിമയിൽ ചെറുപ്പം മുതൽ തന്നെ തിളങ്ങി നിന്ന സഹോദരിമാരാണ് കലാരഞ്ജിനി, കല്പന, ഉർവ്വശി. തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നായികമാരായിരുന്നു മൂന്നുപേരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016ൽ കല്പന ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും കലാരഞ്ജിനിയും ഉർവശിയും ഇപ്പോഴും സിനിമയിൽ സജീവമാണ്.

സിനിമ പ്രെമോഷന്റെ ഭാഗമായി ഒരു ചാനലിന് കലാരഞ്ജിനി കൊടുത്ത അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ഡാൻസ് എന്ന് കേൾക്കുമ്പോൾ എന്തെങ്കിലും ഓർമ്മകൾ മനസ്സിലേക്ക് വരുന്നുണ്ടോ, നിങ്ങളിൽ മൂന്നുപേരിൽ ആർക്കായിരുന്നു കൂടുതൽ ഡാൻസ് ചെയ്യാൻ ഇഷ്ട്ടം” എന്ന ചോദ്യത്തിന് കലാരഞ്ജിനിയുടെ മറുപടി അതിമനോഹരമായിരുന്നു. കൂട്ടത്തിൽ കല്പനയ്ക്കാണ് ഡാൻസ് ചെയ്യാൻ ഇഷ്ട്ടം എന്നായിരുന്നു മറുപടി. “കല്പനയ്ക്കാണ് ഡാൻസ് ചെയ്യാൻ ഇഷ്ട്ടം, കല്പന നല്ല ഡാൻസറാണ്. ഉർവശിയാണ് ഉഴപ്പി, കയ്യും കാലും മൂക്കുമെല്ലാം കാണിച്ച് അവൾ അഡ്ജസ്റ്റ് ചെയ്യും. അവൾ എക്സ്പ്രെഷൻ ഇട്ട് എന്തെങ്കിലുമൊക്കെ ഒപ്പിക്കും” കലാരഞ്ജിനി പറഞ്ഞു.

“ഞാനും ഡാൻസ് ചെയ്യും. പക്ഷെ ഞങ്ങളിൽ മൂന്നുപേരിൽ കല്പനയാണ് സൂപ്പർ ഡാൻസർ. അവളെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും ഒരു വേദനായണ്. എവിടെയോ ഒരു നൊമ്പരം”.
ഹാസ്യവും സീരിയസുമായ ഏത് കഥാപാത്രവും കല്പനയുടെ പക്കൽ സുരക്ഷിതമായിരുന്നു. സ്വതസിദ്ധമായി ലഭിച്ച ഹാസ്യമായിരുന്നു കൽപ്പന എന്ന നടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കഥാപാത്രങ്ങളിലൂടെ മാത്രമല്ല കൽപ്പന മലയാളികളെ ചിരിപ്പിച്ചത്. അഭിമുഖങ്ങളിൽ പോലും സരസമായി സംസാരിച്ചും തമാശ പറഞ്ഞും കൽപ്പന കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മലയാളം സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഒരു കഥാപാത്രമാണ് കല്പന.
















